< Back
International Old

International Old
കര്‍ഷകനെ മുതല പിടിച്ചു; പ്രതികാരമായി ആള്‍ക്കൂട്ടം 292 മുതലകളെ കൊന്നൊടുക്കി
|16 July 2018 4:47 PM IST
ഒരാളെ മുതല പിടിച്ചപ്പോള്‍ പ്രതികാരമായി നാട്ടുകാര്‍ 292 മുതലകളെ കൊന്നൊടുക്കി
ഒരാളെ മുതല പിടിച്ചപ്പോള്‍ പ്രതികാരമായി നാട്ടുകാര്‍ 292 മുതലകളെ കൊന്നൊടുക്കി. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ് സംഭവം.
കര്‍ഷകനായ സുഗിറ്റോവിനെ മുതല കൊന്നതില്‍ പ്രതിഷേധിച്ച് രോഷാകുലരായ നാട്ടുകാരാണ് മുതല സംരക്ഷണ കേന്ദ്രത്തില്‍ പ്രതികാരകൊല നടത്തിയത്. മുതല ഫാമിനരികില്‍ നിന്ന് കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുമ്പോള്‍ വാലില്‍ ചവിട്ടിയ കര്‍ഷകനെ മുതല ആക്രമിക്കുകയായിരുന്നു. കാലില്‍ കടിയേറ്റ സുഗിറ്റോ മരിച്ചതോടെ നാട്ടുകാര്‍ സംഘടിച്ചു.
സുഗിറ്റോയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് മുതല ഫാം അധികൃതര്‍ അറിയിച്ചു. എന്നാല്‍ നൂറോളം വരുന്ന നാട്ടുകാര്‍ തൃപ്തരായില്ല. ആയുധങ്ങളുമേന്തി തിരിച്ചെത്തി മുതലകളെ ആക്രമിച്ചു. 292 മുതലകളെയാണ് ആള്‍ക്കൂട്ടം വെട്ടിക്കൊന്നത്.