< Back
International Old
തുര്‍ക്കി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 19 മരണം
International Old

തുര്‍ക്കി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 19 മരണം

Web Desk
|
19 July 2018 9:21 AM IST

കാണാതായ 25 പേര്‍ക്കായി തുര്‍ക്കി തീരസംരക്ഷണ സേന തെരച്ചില്‍ തുടരുന്നു

തുര്‍ക്കി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 19 പേര്‍ മരിച്ചു. 150 പേരുമായി എത്തിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കാണാതായ 25 പേര്‍ക്കായി തുര്‍ക്കി തീരസംരക്ഷണ സേന തെരച്ചില്‍ തുടരുന്നു. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസ് ലക്ഷ്യമാക്കി നീങ്ങിയ അഭയാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 150 പേരാണ് ബോട്ടിലുണ്ടായിരുന്നത്.. അപകടത്തില്‍ 19 പേര്‍ മരിച്ചു. 103 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.കാണാതായ 25 പേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. തുര്‍ക്കി, വടക്കന്‍ സിപ്രസ് തീരസംരക്ഷണസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വടക്കൻ സൈപ്രസ് തീരത്തുനിന്ന് 30 കിലോമീറ്റർഅകലെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്തിയ ഒരാളുടെ നില ഗുരുതരമെന്ന് തീരസംരക്ഷണ സേന അറിയിച്ചു .ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ഗ്രീസിലേക്ക് കടക്കുവഴി തുര്‍ക്കി തീരത്ത് മരണമടഞ്ഞത്. നിരവധി പേരെ കാണാതായി. അതേസമയം 2015 മുതല്‍ ഇതുവരെ ഏകദേശം ഒരു ദലക്ഷത്തിലേറെ അഭയാര്‍ത്ഥികളാണ് യൂറോപ്പിലേക്ക് കുടിയേറുന്നത്.എന്നാല്‍ 2016ല്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും നടത്തിയ കരാറിന്റെ അടിസ്ഥാനത്തില്‍ പിന്നീട് അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറഞ്ഞിരുന്നു.

Related Tags :
Similar Posts