< Back
International Old

International Old
പിയാനോ സംഗീതത്തില്‍ മുഴുകി കാഴ്ചയില്ലാത്ത പിടിയാന
|22 July 2018 6:23 PM IST
ചെവി ആട്ടി തല ചലിപ്പിച്ച് പിയാനോ സംഗീതത്തില്‍ ലയിച്ചുനില്‍ക്കുന്ന ആനയെ കാണാം വീഡിയോയില്‍.
സംഗീതാസ്വാദനം മനുഷ്യരുടെ മാത്രം കുത്തകയല്ല. മറ്റ് ജീവജാലങ്ങളിലുമുണ്ട് കടുത്ത സംഗീതാസ്വാദകര്‍ അത്തരമൊരു ആസ്വാദകയെ പരിചയപ്പെടുത്തുകയാണ് പോള്‍ ബാര്‍ട്ടന്‍ എന്ന ബ്രിട്ടീഷ് പിയാനിസ്റ്റ്.
62കാരിയായ കാഴ്ചയില്ലാത്ത ലാം ദുവാന്‍ എന്ന പിടിയാന പിയാനോ സംഗീതം ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് പോള്‍ ബാര്‍ട്ടന്‍ പുറത്തുവിട്ടത്. ചെവി ആട്ടി തല ചലിപ്പിച്ച് പിയാനോ സംഗീതത്തില്‍ ലയിച്ചുനില്‍ക്കുന്ന ആനയെ കാണാം വീഡിയോയില്‍. തായ്‍ലന്‍റിലെ എലഫന്‍റ്സ് വേള്‍ഡ് എന്ന ആന സങ്കേതത്തിലാണ് സംഭവം.
"ആദ്യ കാലത്ത് അവള്‍ വളരെ അസ്വസ്ഥയായിരുന്നു. പിയാനോ വായിച്ചപ്പോള്‍ അവള്‍ ശാന്തയായി. ചെറിയ ചുവടുകള്‍ വെച്ച് ചെവിയാട്ടി അവള്‍ സംഗീതത്തില്‍ ലയിച്ചുനിന്നു", ബാര്‍ട്ടന്‍ പറഞ്ഞു.