< Back
International Old

International Old
അമേരിക്ക - ചൈന വ്യാപാര തര്‍ക്കം അവസാനിപ്പിക്കണം: ലോക വ്യാപാര സംഘടന
|26 July 2018 9:34 AM IST
തര്‍ക്കം അവസാനിപ്പിക്കാന്‍ വേണ്ടി രാഷ്ട്രതലവന്മാര്‍ മുന്‍ കൈയെടുക്കണമെന്നും ഇല്ലെങ്കില്‍ അത് ആഗോള സമ്പദ്ഘടനയെ തകര്‍ക്കുമെന്നും ലോക വ്യാപാര സംഘടന
അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര തര്‍ക്കം ഉടന്‍ അവസാനിപ്പിക്കണമെന്ന് ലോക വ്യാപാര സംഘടന. തര്‍ക്കം അവസാനിപ്പിക്കാന്‍ വേണ്ടി രാഷ്ട്രതലവന്മാര്‍ മുന്‍ കൈയെടുക്കണമെന്നും ഇല്ലെങ്കില്‍ അത് ആഗോള സമ്പദ്ഘടനയെ തകര്‍ക്കുമെന്നും ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കി.
ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്തി അമേരിക്കയാണ് വ്യാപാര തര്‍ക്കത്തിന് തുടക്കം കുറിച്ചത്. അമേരിക്കന്‍ തീരുമാനത്തോട് ചൈന അതേ നാണയത്തില്‍ തിരിച്ചടിച്ചു. അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ ചൈനയും അധിക ഇറക്കുമതി തീരുവ നടപ്പാക്കി.
തര്‍ക്കം രൂക്ഷമായതോടെയാണ് ഇപ്പോള്‍ ലോക വ്യാപാര സംഘടനയുടെ ഇടപെടല്‍. തര്‍ക്കം തുടര്‍ന്നാല്‍ അത് ആഗോളതലത്തില്‍ ബാധിക്കുമെന്നും നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നും ലോക വ്യാപാര സംഘടനാ അദ്ധ്യക്ഷന്‍ പറഞ്ഞു.