< Back
International Old
ഇന്തോനോഷ്യയെ ഞെട്ടിച്ച് ഭൂകമ്പം;  14 പേര്‍ കൊല്ലപ്പെട്ടു
International Old

ഇന്തോനോഷ്യയെ ഞെട്ടിച്ച് ഭൂകമ്പം; 14 പേര്‍ കൊല്ലപ്പെട്ടു

Web Desk
|
30 July 2018 8:41 AM IST

ഇന്തോനോഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലോംന്‍പോക്ക് ദ്വീപിലാണ് ഭൂകമ്പം വന്‍ നാശം വിതച്ചത്

ഇന്തോനോഷ്യയെ ഞെട്ടിച്ച് ഭൂകമ്പം. ലോംബോക്ക് ദ്വീപിലാണ് 6.4 തീവ്രതയില്‍ ഭൂകമ്പമുണ്ടായത്. 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ഇന്തോനോഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലോംന്‍പോക്ക് ദ്വീപിലാണ് ഭൂകമ്പം വന്‍ നാശം വിതച്ചത് . ഞായറാഴ്ച അതിരാവിലെയുണ്ടായ ഭൂകമ്പത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു . ആയിരക്കണക്കിന് വീടുകളും തകര്‍ന്നിട്ടുണ്ട് അതിരാവിലെ ആളുകള്‍ ഉറക്കത്തിലായിരിക്കവെയാണ് ഭൂകമ്പമുണ്ടായത് . അത് കൊണ്ട് തന്നെ അകപടത്തിന്റെ തീവ്രത കൂടി .162 പേര്‍ക്ക്പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും പരിക്ക് ഗുരുതരമാണ്.

നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശത്ത് കൂടി ഭൂകമ്പമുണ്ടായത് . മരിച്ചവരില്‍ ഒരാള്‍ വിനോദ സഞ്ചാരിയെന്ന് റിപ്പോര്‍ട്ടുകളുണ്ട് .സമീപ കാലത്ത് ഇന്തോനേഷ്യയില്‍ ഉണ്ടായ തീവ്രത കൂടിയ ഭൂകമ്പമാണ് ഇത്തവണത്തേത് .എന്നാല്‍ സുനാമി ഉണ്ടാകന്‍ സാധ്യതയില്ലെന്ന് ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Similar Posts