< Back
International Old
അഫ്ഗാനിസ്ഥാനില്‍ സായുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു
International Old

അഫ്ഗാനിസ്ഥാനില്‍ സായുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

Web Desk
|
1 Aug 2018 9:06 AM IST

ജലാലാബാദിലെ സര്‍ക്കാര്‍ കെട്ടിടത്തിലേക്കാണ് ആക്രമണമുണ്ടായത്.

അഫ്ഗാനിസ്ഥാനില്‍ സായുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ സായുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജലാലാബാദിലെ സര്‍ക്കാര്‍ കെട്ടിടത്തിലേക്കാണ് ആക്രമണമുണ്ടായത്. ഇന്നലെയാണ് ജലാലാബാദിലെ സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് സായുധരായ രണ്ട് പേര്‍ ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു. രക്ഷാപ്രവര്‍ത്തക സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ മരണ സംഖ്യ സംബന്ധിച്ച് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്ഥലത്തെ പ്രാദേശിക നേതാവ് പറയുന്നത് 8 പേരാണ് കൊല്ലപ്പെട്ടത് എന്നാണ്. 30 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറയുന്നു.

അപകടം നടന്ന് ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു ഭീകര സംഘടനയും രംഗത്തുവന്നിട്ടില്ല. ആക്രമണം നടത്തിയ രണ്ട് പേര്‍ക്കെതിരെ നേരെ സൈന്യം തിരിച്ചടിച്ചു. ആക്രമണം നടക്കുമ്പോള്‍‌ നിരവധി പേര്‍ പരിസരത്തുണ്ടായിരുന്നു.

Related Tags :
Similar Posts