< Back
International Old

International Old
സ്പെയിനില്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്കെതിരായ സമരം ശക്തമാകുന്നു
|1 Aug 2018 8:59 AM IST
പ്രക്ഷോഭത്തെ തുടര്‍ന്ന് സ്പെയിനിലെ പ്രധാന നഗരങ്ങളെല്ലാം നിശ്ചലമായി
സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സമരക്കാര്‍ വീണ്ടും തെരുവിലിറങ്ങി. പ്രക്ഷോഭത്തെ തുടര്‍ന്ന് സ്പെയിനിലെ പ്രധാന നഗരങ്ങളെല്ലാം നിശ്ചലമായി. സ്പെയിനിലെ പരമ്പരാഗത ടാക്സി ഡ്രൈവര്‍മാര്‍ കഴിഞ്ഞ കുറേ നാളുകളായി സമരരംഗത്തായിരുന്നു. തങ്ങളുടെ ജോലി നഷ്ടപ്പെടുത്തുന്ന ഓണ്‍ലൈന്‍ ടാക്സികളെ നിരോധിക്കണമെന്നതാണ് അവരുടെ ആവശ്യം.
സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചെങ്കിലും പരിഹാരം കാണാനായില്ല. ഇതോടെ ഡ്രൈവര്‍മാര്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി. ബാഴ്സലോണ അടക്കമുള്ള തെരുവുകളെല്ലാം സമരക്കാര്‍ കയ്യടക്കി. ഓണ്‍ലൈന്‍ ടാക്സികളായ യൂബര്‍, കാബിഫൈ തുടങ്ങിയ കമ്പനികളുടെ ലൈസന്‍സ് കൂടുതല്‍ കര്‍ശനമാക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.