< Back
International Old
ട്രംപിന്റെ പ്രസ്താവനക്ക് ഇറാന്റെ മറുപടി 
International Old

ട്രംപിന്റെ പ്രസ്താവനക്ക് ഇറാന്റെ മറുപടി 

Web Desk
|
1 Aug 2018 8:07 AM IST

കഴിഞ്ഞ ദിവസമാണ്ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന് ട്രംപ് അറിയിച്ചത്.

ഇറാനുമായി കൂടിക്കാഴ്ചക്ക് തയാറെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണല്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് ഇറാന്റെ മറുപടി. ട്രംപ് മുന്നോട്ടുവെച്ച ചര്‍ച്ചാ വാഗ്ദാനം വിലകുറഞ്ഞതും വിശ്വസിക്കാന്‍ കൊള്ളാത്തതുമാണെന്നാണ് ഇറാന്‍ നല്‍കുന്ന മറുപടി. കഴിഞ്ഞ ദിവസമാണ്ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന് ട്രംപ് അറിയിച്ചത്. ഇറാനെതിരെ നിരന്തരം വെല്ലുവിളികള്‍ നടത്താറുള്ള ട്രംപ് ഇതാദ്യമായാണ് യാതൊരു ഉപാധികളും കൂടാതെ കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ച് രംഗത്തുവന്നത്. എന്നാല്‍ ട്രംപിന്റെ ഈ പ്രസ്താവനക്ക് മറുപടിയുമായാണ് ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്.

ട്രംപ് മുന്നോട്ട് വെക്കുന്ന ചര്‍ച്ചാ വാഗ്ദാനം വിലകുറഞ്ഞതാണെന്നും വിശ്വാസയോഗ്യമല്ലെന്നുമാണ് ഇറാന്റെ മറുപടി. ചര്‍ച്ചക്ക് തയാറാണെന്ന് പരസ്യപ്രസ്താവനയുമായി ട്രംപ് രംഗത്തുവന്നപ്പോള്‍തന്നെ ടെഹ്റാനില്‍ സംശയങ്ങള്‍ ഉടലെടുത്തിരുന്നു. ട്രംപിന്റെ പ്രസ്താവനയിലെ വൈരുദ്ധ്യങ്ങള്‍ ഇറാനുമേല്‍ ഉപരോധം അടിച്ചേല്‍പ്പിക്കാനുള്ള അമേരിക്കന്‍ നീക്കമാണെന്നും ഇറാനുമായി മറ്റു രാജ്യങ്ങള്‍ വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കാനായി മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്താനും കൂടിയാണെന്നും ഇറാന്‍ വിദേശകാര്യ വകുപ്പ് പറയുന്നു.

ട്രംപിന്റെ പ്രസ്താവന നല്ല ഉദ്ദേശത്തോടുകൂടിയാണെന്ന് ട്രംപിന് എങ്ങനെ തെളിയിക്കാനാകുമെന്നും വിദേശകാര്യവകുപ്പ് വക്താവ് ചോദിക്കുന്നു. അതേസമയം ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും മറുപടിയുമായി രംഗത്തുവന്നു. ആണവകരാറില്‍നിന്ന് അമേരിക്ക പിന്തിരിഞ്ഞിരുന്നില്ല എങ്കില്‍ ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് സ്പീക്കര്‍ അലി മൊതാഹരി പറഞ്ഞു. ആണവകരാറില്‍നിന്ന് പിന്മാറിയ ശേഷം ഇറാനുമായി നിരന്തരം വാക്പോരിലേര്‍പ്പെട്ടിരുന്ന ട്രംപിന്റെ നിലപാട് മാറ്റം ശ്രദ്ധേയമായിരുന്നു.

Related Tags :
Similar Posts