< Back
International Old
ഫിലിപ്പീന്‍സിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മിന്‍ഡോനോ ദ്വീപിന് സ്വയംഭരണ അംഗീകാരം
International Old

ഫിലിപ്പീന്‍സിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മിന്‍ഡോനോ ദ്വീപിന് സ്വയംഭരണ അംഗീകാരം

Web Desk
|
7 Aug 2018 8:16 AM IST

മോറോ ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട് നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്നലെയാണ് പ്രസിഡന്റ് റോഡ്രിഗോ ടുഡ്രേറ്റ് ഇത് സംബന്ധിച്ച ബില്ലില്‍ ഒപ്പു വച്ചത്

ഫിലിപ്പീന്‍സിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മിന്‍ഡോനോ ദ്വീപിന് സ്വയംഭരണ അംഗീകാരം. മോറോ ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട് നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്നലെയാണ് പ്രസിഡന്റ് റോഡ്രിഗോ ടുഡ്രേറ്റ് ഇത് സംബന്ധിച്ച ബില്ലില്‍ ഒപ്പു വച്ചത്. 50 വര്‍ഷം നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് മേഖലയ്ക്ക് സ്വയംഭരണ പദവി ലഭ്യമായത്.

അര നൂറ്റാണ്ടോളം നീണ്ടുനിന്ന പ്രതിസന്ധികള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ മെയ് മാസം അവസാനമാണ് സ്വയംഭരണ ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്കിയത്. എന്നാല്‍ പ്രസിഡന്റിന്റ് റോഡ്രിഗോ ടുഡ്രേറ്റ് ഇന്നലെ ഒപ്പുവച്ചതോടെയാണ് ബില്ലിന് അന്തിമ അംഗീകാരമായത്. ബില്ല് യാഥാര്‍ഥ്യമായതോടെ 2022 വരെ ആയിരിക്കും രാജ്യത്തെ തെക്കന്‍ മേഖലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മിന്‍ഡോനോ ദ്വീപിന്റെ സ്വയം ഭരണ പദവി നിലനില്ക്കുക.

2014 ഫിലീപ്പീന്‍സ് ഗവണ്മെന്റും MILF തമ്മില് നടന്ന സമാധാന ശ്രമങ്ങളുടെ ഫലമായാണ് ബാംഗ്സ്മോറോ എന്ന പേരിലറിയപ്പെടുന്ന സ്വയംഭരണ ബില്‍ യാഥാര്‍ഥ്യമായത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ ഫിലിപ്പീന്‍സില്‍ മോറോ ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് സ്വയംഭരണം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രക്ഷോഭങ്ങള് നടന്നത്. 50 വര്‍ഷത്തിലേറെ നീണ്ടുനിന്ന പ്രക്ഷോഭങ്ങളില്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായും 35 ലക്ഷത്തിലേറെ ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടതായുമാണ് കണക്കാക്കപ്പെടുന്നത്.

Similar Posts