< Back
International Old
അമേരിക്ക-ഇറാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു; ചര്‍ച്ചക്ക് ഇനി പ്രസക്തിയില്ലെന്ന് റൂഹാനി
International Old

അമേരിക്ക-ഇറാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു; ചര്‍ച്ചക്ക് ഇനി പ്രസക്തിയില്ലെന്ന് റൂഹാനി

Web Desk
|
7 Aug 2018 7:53 AM IST

ആണവ കരാറിൽ നിന്ന്​ പിന്തിരിഞ്ഞതിന് ശേഷം അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ന് ആരംഭിക്കുകയാണ്. ഇതിന് തൊട്ടുമുന്‍പായാണ് അമേരിക്കയെ വിമര്‍ശിച്ച് റൂഹാനി രംഗത്തെത്തിയത്

അമേരിക്ക-ഇറാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു. ഇറാനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യാതൊരു വിധ ചര്‍ച്ചക്കും ഇനി പ്രസക്തിയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.

ആണവ കരാറിൽ നിന്ന്
പിന്തിരിഞ്ഞതിന് ശേഷം അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ന് ആരംഭിക്കുകയാണ്. ഇതിന് തൊട്ടുമുന്‍പായാണ് അമേരിക്കയെ വിമര്‍ശിച്ച് റൂഹാനി രംഗത്തെത്തിയത്. വിശ്വാസമില്ലാത്തവരുമായി ബന്ധം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറല്ലെന്നും അറിയിക്കുകയായിരുന്നു. വിശ്വാസത്തിനാണ് ഇറാന്‍ പ്രധാന്യം നല്‍കുന്നത്. അതുണ്ടാകുന്ന് പക്ഷം ചര്‍ച്ചക്ക് തയ്യാറാണെന്നും റൂഹാനി അറിയിച്ചു. പക്ഷെ തങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ഒരു ചര്‍ച്ചക്കും ഒരുക്കമല്ലെന്നും റൂഹാനി വ്യക്തമാക്കി.

സാമ്പത്തികമായി ഇറാനെ തകര്‍ത്തുന്ന രീതിയിലേക്കുള്ള നടപടിക്കാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കമിട്ടത്. കടുത്ത സമ്മര്‍ദ്ദം ഇതിലൂടെ ഇറാന് മേല്‍ ചുമത്തി പുതിയ ആണവകരാറിലേക്ക് എത്തിക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യം. ഉപരോധത്തിന്റെ ആദ്യ ഘട്ടമാണ് ഇന്ന് മുതല്‍ പ്രവര്‍ത്തനതലത്തിലേക്ക് എത്തുന്നത്. ഇറാന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസായ എണ്ണ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഉപരോധം കൊണ്ടുവരികയാണ് അമേരിക്കയുടെ അടുത്ത ശ്രമം. നവംബര്‍ 5 മുതലാണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്. നിലവില്‍ ഇറാന്റെ സന്പദ്ഘടന വലിയ നഷ്ടം നേരിടുകയാണ്. പണപ്പെരുപ്പം കൂടിയിട്ടുണ്ട്. കൂടാതെ തൊഴിലില്ലായ്മയും വര്‍ധിച്ചു. കൂടുതല്‍ ഉപരോധം പ്രതിസന്ധി വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാലും അമേരിക്കയുടെ നിലപാടിനോട് യോജിക്കാനാകില്ലെന്നാണ് ഇറാന്റെ നിലപാട്.

Similar Posts