
ഏത് ഹെയര്‍ സ്റ്റൈല്‍ വേണമെന്ന് പറഞ്ഞാല്‍ മതി രണ്ട് കൈകളുമില്ലെങ്കിലും ഈ ബാര്‍ബര്‍ സ്റ്റൈലായി വെട്ടിത്തരും
|അര്‍ജന്റീനയന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനടുത്താണ് ഈ വ്യത്യസ്തനായ ബാര്‍ബര്‍
അര്‍ജന്റീനയിലെ വ്യത്യസ്തനായ ഒരു ബാര്‍ബറെ പരിചയപ്പെടാം. നിരവധി ആളുകളാണ് ദിവസേന ഇദ്ദേഹത്തിന്റെ അടുത്ത് വരുന്നത്. രണ്ട് കൈകളുമില്ലാത്ത വ്യത്യസ്തനായ ബാര്‍ബറുടെ വിശേഷങ്ങള്‍ കാണാം.
അര്‍ജന്റീനയന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനടുത്താണ് ഈ വ്യത്യസ്തനായ ബാര്‍ബര്‍. ജന്മനാ രണ്ട് കൈകളുമില്ലാത്ത 21 കാരന്‍ ഗബ്രിയേല്‍ ഹെറേഡിയ ആണ് വ്യത്യസ്തനായ ബാര്‍ബര്‍ ദിനേനേ നിരവധി ആളുകളാണ് ഇദ്ദേഹത്തെ തേടി എത്തുന്നത് . തന്റെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഇദ്ദേഹം അവരുടെ മുടി മുറിച്ച് നല്‍കുന്നു.
തന്റെ അടുത്ത് വരുന്ന ആളുകള്‍ക്ക് ആദ്യമൊരു സംശയമാണെങ്കിലും മുടി വെട്ടിത്തീരുമ്പോള്‍ അതെല്ലാം മാറുകയും അവര്‍ അത്ഭുതത്തോടെ നോക്കുകയും ചെയ്യുന്നുവെന്ന് ഗബ്രിയേല്‍ പറയുന്നു. സാധാരണ തൊഴിലാളി കുടുംബത്തില്‍ ജനിച്ച ഗബ്രിയേല്‍ സഹോദരന്റെ പാത പിന്തുടര്‍ന്നാണ് ഈ മേഖലയിലേക്ക് വരുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനമാണ് ഗബ്രിയേലിന് തുണയായത് . എന്തായാലും വ്യത്യസ്തനായ ഈ ബാര്‍ബര്‍ അര്‍ജന്റീനയില്‍ മാത്രമല്ല ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുകയാണ്