< Back
International Old
പാക് നടിയും ഗായികയുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു
International Old

പാക് നടിയും ഗായികയുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു

Web Desk
|
9 Aug 2018 10:26 AM IST

രേഷ്മ പ്രതിയുടെ നാലാമത്തെ ഭാര്യയായിരുന്നുവെന്നും ഇവര്‍ സഹോദരനൊപ്പം ഹക്കീംബാദിലാണ് താമസിച്ചിരുന്നതെന്നും ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു

പാകിസ്താനിലെ പ്രശസ്ത ഗായികയും നടിയുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. നൌഷേറ കാലാന്‍ ഏരിയയിലാണ് സംഭവം. രേഷ്മ പ്രതിയുടെ നാലാമത്തെ ഭാര്യയായിരുന്നുവെന്നും ഇവര്‍ സഹോദരനൊപ്പം ഹക്കീംബാദിലാണ് താമസിച്ചിരുന്നതെന്നും ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രേഷ്മയുടെ സഹോദരന്റെ വീട്ടിലെത്തിയ പ്രതി ഭാര്യക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. പാകിസ്താനില്‍ ജനപ്രീതിയാര്‍ജ്ജിച്ച പാഷ്ടോ ഗാനങ്ങളിലൂടെ പ്രശസ്തയായ ഗായികയാണ് രേഷ്മ. സോബാല്‍ ഗോലുന എന്ന നാടകത്തിലും വേഷമിട്ടിട്ടുണ്ട്.

പാകിസ്താനിലെ ഖൈബര്‍ പാകുതന്‍ക്വാവയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഇത് പതിനഞ്ചാമത്തെ സംഭവമാണ്. ഫെബ്രുവരിയില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റായ സുന്‍ബുള്‍ എന്ന ഗായികയും വെടിയേറ്റ് മരിച്ചിരുന്നു.

Similar Posts