< Back
International Old
ബുര്‍ഖ ധരിക്കുന്നവരെ അധിക്ഷേപിച്ച മുന്‍മന്ത്രിയെ വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
International Old

ബുര്‍ഖ ധരിക്കുന്നവരെ അധിക്ഷേപിച്ച മുന്‍മന്ത്രിയെ വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

Web Desk
|
9 Aug 2018 8:45 AM IST

ബ്രിട്ടീഷ് മുന്‍ മന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ബുര്‍ഖ ധരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയത്. ബുര്‍ഖ ധരിക്കുന്നവരെ തപാല്‍പ്പെട്ടിയുമായും ബാങ്ക് കൊള്ളക്കാരുമായാണ് ഉപമിച്ചത്.

ബുര്‍ഖ ധരിക്കുന്ന മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച ബ്രിട്ടീഷ് മുന്‍ മന്ത്രിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി തെരേസ മേ. ബുര്‍ഖ ധരിക്കുന്നത് വ്യക്തിപരമായ കാര്യമാണെന്ന് അവര്‍ പറഞ്ഞു. ബുര്‍ഖ ധരിക്കുന്നവരെ ബാങ്ക് കൊള്ളക്കാരുമായ ഉപമിച്ചുള്ള മുന്‍ വിദേശകാര്യ മന്തിയുടെ പ്രസ്താവനയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.

ബ്രിട്ടീഷ് മുന്‍ മന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ബുര്‍ഖ ധരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയത്. ബുര്‍ഖ ധരിക്കുന്നവരെ തപാല്‍പ്പെട്ടിയുമായും ബാങ്ക് കൊള്ളക്കാരുമായാണ് ഉപമിച്ചത്. മുന്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രംഗത്തെത്തി. ബോറിസ് ജോണ്‍സന്റെ പ്രസ്താവന ജനങ്ങളെ ക്ഷുഭിതരാക്കുന്ന തരത്തിലുള്ളതാണെന്ന് മേ പറഞ്ഞു. എന്തു ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി.

വിവാദ പ്രസ്താവനക്കൊപ്പം ബുര്‍ഖ ധരിക്കുന്നത് നിരോധിച്ച ഡെന്മാര്‍ക്കിന്റെ നടപടിയെ ബോറിസ് ജോണ്‍സണ്‍ വിമര്‍ശിച്ചിരുന്നു. ബ്രെക്‌സിറ്റ് സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ബോറിസ് ജോണ്‍സണ്‍ മന്ത്രി സ്ഥാനം രാജിവെച്ചത്.

Related Tags :
Similar Posts