
ചൂടിനെ ഇന്ധനമാക്കി ജർമനി: സോളാർ കാറുകൾ 2019 പകുതിയോടെ നിരത്തിലിറങ്ങും
|സൗരോര്‍ജം ഇന്ധനമാക്കി ഓടുന്ന കാറുകള്‍ക്ക് പരീക്ഷണയോട്ടം നടത്താന്‍ പറ്റിയ കാലാവസ്ഥയാണ് ഇപ്പോള്‍ ജര്‍മനിയില്‍.
സോളാര്‍ പാനലുകള്‍ കാറിന് മുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഈ കാറുകള്‍ക്ക് യാത്രക്കിടയിലും ഊര്‍ജം സംഭരിക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സിയോണ്‍ കാറുകളാണ് സൗരോര്‍ജം ഇന്ധനമാക്കി ഓടുന്നത്. സിയോണിന്റെ എല്ലാ കാറുകളും യാത്രക്കിടയിലും സുഗമമായി ഊര്‍ജം സംഭരിക്കാം എന്നതാണ് വലിയ പ്രത്യേകത.ജർമനിയിലെ ചൂട് കാലാവസ്ഥ സോളാർ കാറുകൾക്ക് അനുകൂലവുമാണ്.
സോളാര്‍ പാനലുകളില്‍നിന്ന് മാത്രമല്ല സാധാരണ ചാര്‍ജ് നിറക്കുന്നപോലെ വൈദ്യുതി നിറക്കുകയും ചെയ്യാനാകും ഈ കാറുകളിൽ. 330 സോളാര്‍ സെല്ലുകളാണ് കാറിന്റെ ബോഡിക്കുള്ളില്‍ ഘടിപ്പിച്ചിട്ടുള്ളത്. സാധാരണ നിലയില്‍ 250 കിലോ മീറ്റര്‍ കാറിന് ഈ ചാര്‍ജ് വെച്ച് സഞ്ചരിക്കാനാകും. അതിനോടൊപ്പം 30 കി മീ അധികം ഓടാനുള്ള കഴിവുമുണ്ട്.
സീറ്റ് ഹീറ്ററുകള്‍, എയര്‍ കണ്ടീഷന്‍, വിനോദത്തിനും അറിവിനുമുള്ള വലിയ സാധ്യതകളും കാറിനകത്തുണ്ട്.കാറിനകത്തെ വായു ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങളുമുണ്ട്.
2019ന്റെ രണ്ടാം പകുതിയാകുമ്പോള്‍ കാറിന്റെ നിര്‍മാണം ആരംഭിക്കുമെന്നും ഇതിനോടകെ 5000 ഓര്‍ഡറുകള്‍ കിട്ടിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.
ബാറ്ററി കൂടാതെ കാറിന് 16000 യൂറോയാണ് വില. ബാറ്ററുകൂടി ഉള്‍പ്പെടുമ്പോള്‍ 4000 യൂറോ അധികം നല്‍കേണ്ടിവരും.