< Back
International Old
പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു
International Old

പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു

Web Desk
|
18 Aug 2018 12:08 PM IST

വെള്ളിയാഴ്ച പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 176 പേർ ഇമ്രാൻ ഖാനെ പിന്തുണച്ചിരുന്നു

പാകിസ്താന്‍ പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹ്‍രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാകിസ്താന്റെ 22ാമത്തെ പ്രധാനമന്ത്രിയാണ് ഖാന്‍. വെള്ളിയാഴ്ച പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 176 പേർ ഇമ്രാൻ ഖാനെ പിന്തുണച്ചിരുന്നു. പാകിസ്താൻ മുസ്‍ലിംലീഗ്-നവാസിന്റെ സ്ഥാനാർഥി ഷഹബാസ് ശെരീഫിന് 96 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍, നവജ്യോത് സിദ്ധു എന്നിവര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും സിദ്ധു മാത്രമാണ് ചടങ്ങിനെത്തിയത്.

Similar Posts