< Back
International Old
പെന്‍‌ഷന്‍ വിതരണത്തിലെ പരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെനസ്വേലയില്‍ പ്രതിഷേധം
International Old

പെന്‍‌ഷന്‍ വിതരണത്തിലെ പരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെനസ്വേലയില്‍ പ്രതിഷേധം

Web Desk
|
30 Aug 2018 10:04 AM IST

പെന്‍ഷന്‍ വിതരണം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയതിനെതിനെതിരെയാണ് പ്രതിഷേധം

പെന്‍‌ഷന്‍ വിതരണത്തിലെ പരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെനസ്വേലയില്‍ പ്രതിഷേധം. പെന്‍ഷന്‍ വിതരണം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയതിനെതിനെതിരെയാണ് പ്രതിഷേധം.

വെനസ്വേലയുടെ സാമൂഹ്യ സുരക്ഷാ കാര്യാലയത്തിനടുത്താണ് രാജ്യത്തെ പെന്‍ഷനേഴ്സ് പ്രതിഷേധിച്ചത്. പുതിയ പരിഷ്കാരമനുസരിച്ച് പ്രത്യേക ഡിജിറ്റല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. പെന്‍ഷന്‍ വിതരണം ബാങ്ക് അക്കൌണ്ട് വഴിയാക്കുകയും ചെയ്തു. ഇതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്.

പെന്‍ഷന്‍ സ്വീകരിക്കുന്നവരില്‍ പലരും ടെക്നോളജിയെ കുറിച്ച് വലിയ ധാരണയില്ലാത്തവരാണ്.അതുകൊണ്ട് തന്നെ പരിഷ്കാരം അംഗീകരിക്കാനാവില്ലെന്ന് സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പരിഷ്കാരങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ സേവനങ്ങള്‍ അനര്‍ഹരിലേക്കെത്തുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസിഡന്റ് നിക്കോളാസ് മദൂറോ പരിഷ്കാരം കൊണ്ടുവന്നത്. രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം.

Similar Posts