< Back
International Old
കളിത്തോക്ക് ചൂണ്ടിയ ഹോളിവുഡ് നടിയെ പൊലീസ് വെടിവെച്ച് കൊന്നു
International Old

കളിത്തോക്ക് ചൂണ്ടിയ ഹോളിവുഡ് നടിയെ പൊലീസ് വെടിവെച്ച് കൊന്നു

Web Desk
|
1 Sept 2018 11:58 AM IST

വെനേസ മാര്‍ക്കേസിന് ചുഴലിരോഗമുണ്ടായെന്നും സഹായിക്കണമെന്നും വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വീട്ടിലെത്തുന്നത്. ഒന്നര മണിക്കൂര്‍ സമയത്തോളം ഇവര്‍ സംസാരിച്ചെങ്കിലും വൈദ്യസഹായം സ്വീകരിക്കാന്‍

വീട്ടിലെത്തിയ പൊലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ ഹോളിവുഡ് നടിയെ വെടിവെച്ചുകൊന്നു. സൂപ്പര്‍ഹിറ്റ് ടിവി സീരീസായ ERലെ നടിയായിരുന്ന വെനേസ മാര്‍ക്കേസി(49)നാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇവരുടെ ലോസ് ആഞ്ചല്‍സിലെ വസതിയില്‍ വെച്ചായിരുന്നു സംഭവം.

വെനേസ മാര്‍ക്കേസിന് ചുഴലിരോഗമുണ്ടായെന്നും സഹായിക്കണമെന്നും വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരുടെ വീട്ടിലെത്തുന്നത്. പൊലീസ് ഓഫീസര്‍മാര്‍ക്കൊപ്പം വൈദ്യസഹായത്തിനായി മാനസിക രോഗ വിദഗ്ധനും വെനേസയുടെ വീട്ടിലെത്തിയിരുന്നു. ഒന്നര മണിക്കൂര്‍ സമയത്തോളം ഇവര്‍ സംസാരിച്ചെങ്കിലും വൈദ്യസഹായം സ്വീകരിക്കാന്‍ വെനേസ മാര്‍ക്കേസ് തയ്യാറായില്ല.

കൈവശമുണ്ടായിരുന്ന തോക്കെടുത്ത് പൊലീസ് ഓഫീസര്‍മാര്‍ക്ക് നേരെ നീട്ടുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് വെടിവെക്കുകയും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് എല്‍എ ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റിലെ സെര്‍ജന്‍ ജോ മെന്‍ഡോസ വിവരിക്കുന്നത്. പിന്നീട് പൊലീസ് പരിശോധിച്ചപ്പോഴാണ് വെനേസ നീട്ടിയത് കളിത്തോക്കായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.

1994 മുതല്‍ 1997 വരെ ERല്‍ നേഴ്‌സ് വെന്‍ഡി ഗോള്‍ഡ്മാന്റെ വേഷമാണ് വെനേസ ചെയ്തിരുന്നത്. സൈന്‍ഫെല്‍ഡ്, മെല്‍റോസ് പ്ലേസ് തുടങ്ങിയ സീരീസുകളിലും വെനേസ അഭിനയിച്ചിരുന്നു. തന്റെ അവസരം നഷ്ടപ്പെടുത്തിയത് സഹതാരമായിരുന്ന ജോര്‍ജ്ജ് ക്ലൂണിയാണെന്ന വെനേസയുടെ ആരോപണവും കഴിഞ്ഞ വര്‍ഷം വാര്‍ത്തയായിരുന്നു.

Related Tags :
Similar Posts