< Back
International Old
സൌത്ത് ആഫ്രിക്കയിലെ ആയുധ നിര്‍മാണ ശാലയില്‍ സ്ഫോടനം; 8 മരണം 
International Old

സൌത്ത് ആഫ്രിക്കയിലെ ആയുധ നിര്‍മാണ ശാലയില്‍ സ്ഫോടനം; 8 മരണം 

Web Desk
|
4 Sept 2018 7:37 AM IST

തലസ്ഥാനമായ കോപ് ടൌണിന് സമീപം സോമെര്‍സെറ്റിലാണ് സ്ഫോടനമുണ്ടായത്

സൌത്ത് ആഫ്രിക്കയില്‍ ആയുധ നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കോപ് ടൌണിന് സമീപം സോമെര്‍സെറ്റിലാണ് സ്ഫോടനമുണ്ടായത്.

ജര്‍മനിയിലെ ആയുധ നിര്‍മാണ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന് കീഴിലുള്ള ആയുധ നിര്‍മാണ ശാലയിലാണ് സ്ഫോടനമുണ്ടായത് .അപകടത്തില്‍ എട്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു, എന്നാല്‍ എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അറിവായിട്ടില്ല. കമ്പനിയുടെ കെട്ടിടങ്ങളില്‍ ഒന്നിലാണ് സ്ഫോടനമുണ്ടായതെന്ന് കമ്പനി അധികൃതര്‍ പറ‍ഞ്ഞു. ഇവിടെ നിന്നാണ് സൌത്ത് ആഫ്രിക്കന്‍ പൊലീസ് സേനക്ക് ആയുധങ്ങള്‍ വില്‍പ്പന നടത്തുന്നത് . ലോകത്തെ മറ്റ് രാജ്യങ്ങളിലേക്കും ഇവിടെ നിന്ന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

Similar Posts