< Back
International Old
ബ്രസീലില്‍ 200 വര്‍ഷം പഴക്കമുള്ള ദേശീയ മ്യൂസിയത്തില്‍ വന്‍ അഗ്നിബാധ; ഫോസിലുകള്‍ കത്തിനശിച്ചു
International Old

ബ്രസീലില്‍ 200 വര്‍ഷം പഴക്കമുള്ള ദേശീയ മ്യൂസിയത്തില്‍ വന്‍ അഗ്നിബാധ; ഫോസിലുകള്‍ കത്തിനശിച്ചു

Web Desk
|
4 Sept 2018 8:02 AM IST

1818 ല്‍ ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ നിര്‍മിച്ച ദേശീയ മ്യൂസിയത്തിലാണ് തിങ്കളാഴ്ച അഗ്നിബാധയുണ്ടായത് .

ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ 200 വര്‍ഷം പഴക്കമുള്ള ദേശീയ മ്യൂസിയത്തില്‍ വന്‍അഗ്നിബാധ. ഫോസിലുകള്‍ ഉള്‍പ്പെടെയുള്ള പുരാതന വസ്തുക്കളും തീയില്‍ കത്തി നശിച്ചു.

1818 ല്‍ ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ നിര്‍മിച്ച ദേശീയ മ്യൂസിയത്തിലാണ് തിങ്കളാഴ്ച അഗ്നിബാധയുണ്ടായത് . ഇരുപത് ദശലക്ഷം കരകൗശല വസ്തുക്കളും 200 വര്‍ഷം പഴക്കമുള്ള ചരിത്ര പ്രധാന്യമുള്ള ഗ്രന്ഥങ്ങളും ഏറ്റവും പഴക്കമേറിയ ഫോസിലുകളും കത്തി നശിച്ചു. ബ്രസീലിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നിനുണ്ടായ അഗ്നിബാധ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണെന്ന് പ്രസിഡന്റ് മൈക്കല്‍ റ്റെമര്‍ പറഞ്ഞു.

തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് അഗ്നിശമന സേന വിഭാഗം അറിയിച്ചു .1822 മുതല്‍ 1889 വരെ ബ്രസീലിലെ ചക്രവര്‍ത്തി കുടുംബം താമസിച്ചിരുന്ന കൊട്ടാരമായിരുന്നു ഇവിടം തീ പടര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.

Similar Posts