< Back
International Old
ബ്രസീല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുത്തേറ്റു
International Old

ബ്രസീല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുത്തേറ്റു

Web Desk
|
8 Sept 2018 7:47 AM IST

വയറിന് പരിക്കേറ്റ ജയിര്‍ ബൊള്‍സെനാരോയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അക്രമിയെ പൊലീസ് പിടികൂടി. 

ബ്രസീല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുത്തേറ്റു. വയറിന് പരിക്കേറ്റ ജയിര്‍ ബൊള്‍സെനാരോയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അക്രമിയെ പൊലീസ് പിടികൂടി.

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വലതുപക്ഷ സ്ഥാനാര്‍ത്ഥി ജയിര്‍ ബൊള്‍സെനാരോയ്ക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുത്തേറ്റത്. സ്ഥാനാര്‍ത്ഥിയെ അണികള്‍ ചേര്‍ന്ന് പൊക്കിയെടുക്കുന്ന അവസരത്തിലാണ് അക്രമി വയറ്റില്‍ കുത്തിയത്. അടിയന്ത്ര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ജയിറിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. ഏഴ് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. റിയോ ഡി ജനീറോക്ക് 200 കിലോമീറ്റര്‍ അകലെയുള്ള നഗരത്തില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്. തീപ്പൊരി പ്രസംഗത്തിലൂടെ വോട്ടര്‍മാരെ സ്വാധീനിച്ച വ്യക്തിയാണ് ജയിര്‍. കുത്തിയ നാല്‍പ്പത് കാരനെന്ന് സംശയിക്കുന്ന ആളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിനാണ് ഒന്നാം റൌണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.

Similar Posts