< Back
International Old
ബസ്രയിലുള്ള ഇറാന്‍ കോണ്‍സുലേറ്റിന് തീ വെച്ചു
International Old

ബസ്രയിലുള്ള ഇറാന്‍ കോണ്‍സുലേറ്റിന് തീ വെച്ചു

Web Desk
|
8 Sept 2018 7:41 AM IST

ഇറാഖ് പ്രതിഷേധക്കാരാണ് കോണ്‍സുലേറ്റിന് തീ വെച്ചത്.മറ്റ് നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും തീയിട്ടു. 

ഇറാഖിലെ ബസ്രയിലുള്ള ഇറാന്‍ കോണ്‍സുലേറ്റിന് തീ വെച്ചു. ഇറാഖ് പ്രതിഷേധക്കാരാണ് കോണ്‍സുലേറ്റിന് തീ വെച്ചത്.മറ്റ് നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും തീയിട്ടു. ഇറാഖ് പാര്‍ലമെന്റിന്റെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇറാഖില്‍ തുടരുന്ന ജനകീയ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുകയാണ്.

സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസുകളടക്കം അനവധി കെട്ടിടങ്ങളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. സംഭവത്തില്‍ രണ്ട് പ്രതിഷേധക്കാര്‍ മരിച്ചു. കഴിഞ്ഞ ദിവസം സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 6 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ബസറ പട്ടണത്തില്‍ യുവാക്കള്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. നിരവധി പേരാണ് റോഡ് ഉപരോധമടക്കമുള്ള സമര പരിപാടിയില്‍ പങ്കെടുക്കുന്നത്.അക്രമം വ്യാപിച്ചതിനെ തുടര്‍ന്ന് ഇറാഖ് പാര്‍ലമെന്റിന്റെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ബസറയിലെ പ്രശ്‌നങ്ങളും പരിഹാരവും നിലവിലെ സാഹചര്യവും പാര്‍ലമെന്റ് ചര്‍ച്ച ചെയ്തേക്കും.

Similar Posts