< Back
International Old
ഗാസാ അതിര്‍ത്തിയിലെ പ്രതിഷേധത്തില്‍ പതിനേഴുകാരനായ ഫലസ്തീനി കൊല്ലപ്പെട്ടു
International Old

ഗാസാ അതിര്‍ത്തിയിലെ പ്രതിഷേധത്തില്‍ പതിനേഴുകാരനായ ഫലസ്തീനി കൊല്ലപ്പെട്ടു

Web Desk
|
8 Sept 2018 7:36 AM IST

200ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍50 ഓളം പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാര്‍ ടയര്‍ കത്തിക്കുകയും സൈന്യത്തിന് നേരെ കല്ലെറിയുകയും ചെയ്തു.

ഇസ്രായേല്‍ ഗാസാ അതിര്‍ത്തിയിലെ പ്രതിഷേധത്തില്‍ പതിനേഴുകാരനായ ഫലസ്തീനി കൊല്ലപ്പെട്ടു. 200ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍50 ഓളം പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാര്‍ ടയര്‍ കത്തിക്കുകയും സൈന്യത്തിന് നേരെ കല്ലെറിയുകയും ചെയ്തു. ഫലസ്തീനികള്‍ക്ക് നേരെയുള്ള ആക്രമണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍് ട്രംപിന്റെ പിന്തുണയോടെയാണെന്ന് ഫലസ്തീന്‍ അതോറിറ്റിയുടെ അദ്നന്‍ ഗെയിത്ത് പറഞ്ഞു.

മാര്‍ച്ചില്‍ ഇസ്രായേൽ സേന 173 ഫലസ്തീനികളെ വധിക്കുകയും ആക്രമണത്തില്‍ ആയിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വതന്ത്ര ഫലസ്തീനുള്ള സാധ്യതകള്‍ കൂടുതല്‍ വഷളാക്കി അതിര്‍ത്തിയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

Similar Posts