< Back
International Old
വെനസ്വേലയിലെ ഭരണം അട്ടിമറിക്കാന്‍ അമേരിക്കന്‍ നീക്കം
International Old

വെനസ്വേലയിലെ ഭരണം അട്ടിമറിക്കാന്‍ അമേരിക്കന്‍ നീക്കം

Web Desk
|
10 Sept 2018 7:46 AM IST

അട്ടിമറിക്കുള്ള സാധ്യത തേടി യു.എസ് പ്രതിനിധികള്‍ വെനസ്വേലന്‍ സൈനിക ഉദ്യോഗസ്ഥരുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വെനസ്വേലയിലെ ഭരണം അട്ടിമറിക്കാന്‍ അമേരിക്കന്‍ നീക്കം. അട്ടിമറിക്കുള്ള സാധ്യത തേടി യു.എസ് പ്രതിനിധികള്‍ വെനസ്വേലന്‍ സൈനിക ഉദ്യോഗസ്ഥരുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നിക്കോളസ് മദൂറോയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും തൂത്തെറിയാനുള്ള നീക്കമാണ് അമേരിക്ക സജീവമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വെനസ്വേലന്‍ സൈനിക ഉദ്യോഗസ്ഥരുമായി ട്രംപ് ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥര്‍ രഹസ്യകൂടിക്കാഴ്ച നടത്തി. വെനസ്വേലന്‍ സൈന്യത്തിലെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളാണ് ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതെന്നാണ് ന്യായോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 വേനല്‍കാലത്തും ഈ വര്‍ഷം മാര്‍ച്ച് , മെയ് മാസങ്ങളിലും ഭരണ അട്ടിമറിക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ യുഎസ് ഉദ്യോഗസ്ഥര്‍ സഹകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മദുറോയെ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതി നടന്നില്ല. മദുറോയെ കൊലപ്പെടുത്തുന്നതിനായി ഡ്രോണ്‍ ആക്രമണം നടന്ന് ഒരു മാസം തികയും മുന്‍പാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. കൊലപാതകശ്രമത്തിന് പിന്നില്‍ അമേരിക്കയും കൊളംബിയയുമാണെന്ന് മദുറോ ആരോപിച്ചിരുന്നു. എന്നാല്‍ ഭരണ അട്ടിമറി ശ്രമത്തെ വെനസ്വേലന്‍ വിദേശകാര്യമന്ത്രി ജോര്‍ജ് അരീസിയ അപലപിച്ചു. യുഎസ് മാധ്യമങ്ങള്‍ തെളിവുകള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനോട് വൈറ്റ്ഹൌസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വെനസ്വേലയില്‍ അട്ടിമറി നടത്തുമെന്ന് മുന്‍പ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

Similar Posts