< Back
International Old
‘നായ പോലും കഴിക്കില്ലല്ലോ ഇത്..’ രോഷാകുലനായി ശ്രീലങ്കന്‍ പ്രസിഡന്റ്
International Old

‘നായ പോലും കഴിക്കില്ലല്ലോ ഇത്..’ രോഷാകുലനായി ശ്രീലങ്കന്‍ പ്രസിഡന്റ്

Web Desk
|
12 Sept 2018 8:14 PM IST

തനിക്ക് നല്‍കിയ നട്ട്സ് നായ പോലും കഴിക്കാത്ത തരത്തില്‍ മോശമായിരുന്നുവെന്ന് തുറന്നടിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന.

കൊളമ്പോയിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ തനിക്ക് നല്‍കിയ അണ്ടിപ്പരിപ്പ് നായ പോലും കഴിക്കാത്ത തരത്തില്‍ മോശമായിരുന്നുവെന്ന് തുറന്നടിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. കാഠ്മണ്ഡുവില്‍ നിന്ന് കൊളമ്പോയിലേക്കുള്ള യാത്രാമധ്യേയാണ് ഒരു ശ്രീലങ്കന്‍ ഫ്ലൈറ്റില്‍ നിന്ന് പ്രസിഡന്റിന് ദുരനുഭവമുണ്ടായത്.

''കാഠ്മണ്ഡുവിൽ നിന്ന് ഒരു ശ്രീലങ്കന്‍ ഫ്ലൈറ്റില്‍ മടങ്ങിവരികയായിരുന്നു ഞാന്‍. വിമാനത്തിൽ വെച്ച് കഴിക്കാനായി നല്‍കിയ അണ്ടിപ്പരിപ്പ് ഒരു നായ പോലും കഴിക്കാത്ത തരത്തില്‍ മോശമായിരുന്നു. ഇത്തരം സാധനങ്ങള്‍ ആരാണ് വാങ്ങുന്നതെന്ന് എനിക്ക് അറിയണം.'' സിരിസേന പറഞ്ഞു.

ബിസിനസ് ക്ലാസില്‍ മാത്രമായി വിതരണം ചെയ്ത അണ്ടിപ്പരിപ്പ് പിന്‍വലിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ദുബൈ കേന്ദ്രമായ വിതരണക്കാരെ ഉടന്‍ മാറ്റുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts