< Back
International Old
കൊറിയന്‍ ഉപദ്വീപില്‍ സമാധാനം കൊണ്ടുവരണമെന്ന് പുടിന്‍ 
International Old

കൊറിയന്‍ ഉപദ്വീപില്‍ സമാധാനം കൊണ്ടുവരണമെന്ന് പുടിന്‍ 

Web Desk
|
12 Sept 2018 8:05 AM IST

ഇതിനായി അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ വേഗം പരിഹരിക്കണമെന്നും പുടിന്‍ വ്യക്തമാക്കി. 

കൊറിയന്‍ ഉപദ്വീപില്‍ സമാധാനം കൊണ്ടുവരണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍. ഇതിനായി അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ വേഗം പരിഹരിക്കണമെന്നും പുടിന്‍ വ്യക്തമാക്കി. പ്യോങ്‍യാങില്‍ നടക്കുന്ന കൊറിയന്‍ നേതാക്കളുടെ കൂടിക്കാഴ്ചയെയും പുടിന്‍ സ്വാഗതം ചെയ്തു.

ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമേരിക്ക ഉത്തരകൊറിയ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. കൊറിയന്‍ ഉപദ്വീപില്‍ സമാധാനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതിനായി അമേരിക്ക ഉത്തരകൊറിയ ബന്ധം ദൃഢമാകേണ്ടതുണ്ട്.അതിനായി ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ടെന്ന് പുടിന്‍ വ്യക്തമാക്കി,

ഉത്തര-ദക്ഷിണകൊറിയ നയതന്ത്രബന്ധം വീണ്ടും പുനസ്ഥാപിക്കുന്നതിനെ റഷ്യ പിന്തുണക്കുന്നു.അടുത്ത ആഴ്ച പ്യോങ്‍യാങില്‍ വെച്ച് നടക്കുന്ന കിം ജോങ് ഉന്‍ - മൂണ്‍ ജെ ഉന്‍ കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts