< Back
International Old
ഇദ് ലിബില്‍ നടക്കുന്ന കൂട്ടക്കുരുതി തടയാന്‍ ലോകരാജ്യങ്ങള്‍ രംഗത്തെത്തണമെന്ന് ഉര്‍ദുഗാന്‍
International Old

ഇദ് ലിബില്‍ നടക്കുന്ന കൂട്ടക്കുരുതി തടയാന്‍ ലോകരാജ്യങ്ങള്‍ രംഗത്തെത്തണമെന്ന് ഉര്‍ദുഗാന്‍

Web Desk
|
12 Sept 2018 8:20 AM IST

ലക്ഷക്കണക്കിന് സാധാരണക്കാരാണ് ഇദ്‌ലിബില്‍ നരകയാതന അനുഭവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയും ആശങ്ക രേഖപ്പെടുത്തി.

സിറിയയിലെ ഇദ് ലിബില്‍ നടക്കുന്ന കൂട്ടക്കുരുതി തടയാന്‍ ലോകരാജ്യങ്ങള്‍ രംഗത്തെത്തണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ലക്ഷക്കണക്കിന് സാധാരണക്കാരാണ് ഇദ്‌ലിബില്‍ നരകയാതന അനുഭവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയും ആശങ്ക രേഖപ്പെടുത്തി.

വിമതരെ തുടച്ചുനീക്കാനെന്ന പേരില്‍ സിറിയയിലെ ഇദ്‍ലിബില്‍ വ്യാപകമായ ആക്രമണമാണ് സിറിയന്‍ സൈന്യം നടത്തുന്നത്. ജനവാസ കേന്ദ്രങ്ങളിലും സ്കൂളുകളിലും ആശുപത്രികളിലും വരെ വ്യോമാക്രമണം നടത്തുകയാണ് സിറിയന്‍ സൈന്യം. ഈ ആക്രമണത്തെ തടുത്തു നിര്‍ത്തിയില്ലെങ്കില്‍ ലോകം അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഇദ്‍ലിബില്‍ നടക്കുന്ന സംഭവങ്ങളില്‍ യുഎന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മുപ്പതിനായിരത്തിലധികം സാധാരണക്കാരാണ് ഇദ്ലിബില്‍ കഴിഞ്ഞ ദിവസം ജീവനും കൊണ്ട് പലായനം ചെയ്തതെന്ന് യുഎന്‍ സിറിയ പ്രത്യേക പ്രതിനിധി സ്റ്റഫന്‍ ഡി മിസ്തൂറ പറഞ്ഞു.

കഴിഞ്ഞ ആഴ്ച തഹ്റാനില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ സിറിയയെ ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്ന റഷ്യയോടും ഇറാനോടും ആക്രമണത്തില്‍ നിന്ന് പിന്മാറണമെന്ന് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇരു രാജ്യങ്ങളും ഈ ആവശ്യം തള്ളി. തുടര്‍ന്നാണ് ഇദ്ലിലിബില്‍ ബശാറുല്‍ അസദ് വ്യോമാക്രമണം ആരംഭിച്ചത്.

Similar Posts