< Back
International Old
ഉത്തരകൊറിയ- അമേരിക്ക രണ്ടാം ഉച്ചകോടിക്ക് സാധ്യത തെളിയുന്നു
International Old

ഉത്തരകൊറിയ- അമേരിക്ക രണ്ടാം ഉച്ചകോടിക്ക് സാധ്യത തെളിയുന്നു

Web Desk
|
12 Sept 2018 7:58 AM IST

ഇത് സംബന്ധിച്ച് കിം ജോങ് ഉന്നിന്റെ കത്ത് ലഭിച്ചതായി വൈറ്റ് ഹൌസ് അറിയിച്ചു. രണ്ടാം ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും വൈറ്റ്ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തരകൊറിയ- അമേരിക്ക രണ്ടാം ഉച്ചകോടിക്ക് സാധ്യത തെളിയുന്നു. ഇത് സംബന്ധിച്ച് കിം ജോങ് ഉന്നിന്റെ കത്ത് ലഭിച്ചതായി വൈറ്റ് ഹൌസ് അറിയിച്ചു. രണ്ടാം ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും വൈറ്റ്ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു.

2018 ജൂണ് 12നായിരുന്ന ചരിത്രത്തിന്റെ ഭാഗമായി മാറിയ ആ ഉച്ചകോടി. ദീര്‍ഘകാലം പരസ്പര ശത്രുക്കളായിരുന്ന അമേരിക്കയുടെയും ഉത്തര കൊറിയയുടെയും ഭരണാധികാരികള്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് പരസ്പരം കൈകൊടുത്ത് ചര്‍ച്ച നടത്തി. ഭ്രാന്തനെന്നും റോക്കറ്റമാനെന്നും ഡൊണള്‍ഡ് ട്രംപ് പലവട്ടം പരിഹസിച്ച കിമ്മിനെ പ്രതിഭാശാലിയായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.

അഞ്ച് മണിക്കൂര്‍ നീണ്ട ഉച്ചകോടിക്കൊടുവില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ച സംയുക്ത കരാറില്‍ കൊറിയന്‍ ഉപദ്വീപില്‍ ശാശ്വത സമാധാനം ഉറപ്പു വരുത്താന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് നീങ്ങാന്‍ തീരുമാനിച്ചിരുന്നു. ഒപ്പം ഉത്തര കൊറിയ ആണവനിരായുധീകരണം ഉറപ്പാക്കണമെന്ന ആവശ്യവും അമേരിക്ക ഉച്ചകോടിയില്‍ മുന്നോട്ട് വെച്ചെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന നിലപാടിലാണ് ഉത്തര കൊറിയ. ഒപ്പം ദക്ഷിണ കൊറിയയുമായി ചേര്‍ന്ന അമേരിക്ക നടത്തുന്ന സംയുക്ത സൈനിക അഭ്യാസം അവസാനിപ്പിക്കാനും സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ധാരണയായിരുന്നു. അതിനിടെ കാര്യമായ ഉറപ്പുകളോ പ്രായോഗിക നടപടിക്രമങ്ങളോ ഉച്ചകോടിയില്‍ ഉണ്ടായില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് വീണ്ടും ഇരു രാഷ്ട്രത്തലവന്‍മാരും ഒന്നിച്ചിരിക്കാന്‍ ഒരുങ്ങുന്നത്. മറ്റൊരു കൂടിക്കാഴ്ചക്കായി ക്ഷണിച്ചുകൊണ്ട് കിം ജോങ് ഉന്‍ അയച്ച കത്ത് സ്വീകരിച്ചതായും വളരെ ആഹ്ളാദത്തോടെയും തുറന്ന മനസ്സോടെയും രണ്ടാം ഉച്ചകോടിക്ക് ഒരുങ്ങുകയാണെന്നും വൈറ്റ് ഹൌസ് വക്താവ് വ്യക്തമാക്കി.

Similar Posts