< Back
International Old
അന്താരാഷ്ട്ര തലത്തില്‍ വ്യാപാരയുദ്ധം ശക്തിപ്പെടുന്നു
International Old

അന്താരാഷ്ട്ര തലത്തില്‍ വ്യാപാരയുദ്ധം ശക്തിപ്പെടുന്നു

Web Desk
|
13 Sept 2018 7:21 AM IST

അമേരിക്കയ്ക്ക് തിരിച്ചടിയായി ചൈനയും ജപ്പാനും തമ്മിലുള്ള വ്യാപാരബന്ധം ദൃഢമാക്കും. ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്കായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി.

അന്താരാഷ്ട്ര തലത്തില്‍ വ്യാപാരയുദ്ധം ശക്തിപ്പെടുന്നു. അമേരിക്കയ്ക്ക് തിരിച്ചടിയായി ചൈനയും ജപ്പാനും തമ്മിലുള്ള വ്യാപാരബന്ധം ദൃഢമാക്കും. ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്കായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി.

ബെയ്ജിങ്ങില്‍ വെച്ചായിരുന്നു ചൈനീസ് പ്രീമിയറും ജപ്പാന്‍ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച. ജപ്പാനിലെ വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടവരുള്‍പ്പെടെ 240 പേര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ജപ്പാന്‍ ബിസിനസ് ഫെഡറേഷന്‍ ചെയര്‍മാന്‍ ഹിരോക്കി നകാനിശി, ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ടസ്ട്രീ ചെയര്‍മാന്‍ അകിയോ മിമൂറ, ജപ്പാന്‍-ചൈന സാമ്പത്തിക സംഘടനാ തലവന്‍ ഷോജി മ്യുണേക്ക എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുകയാണ്.

ചൈനയ്ക്ക് പിന്നാലെ ജപ്പാനില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കു ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനാണ് ട്രംപിന്റെ നീക്കം. ഇതിനിടെയാണ് ചൈനയും ജപ്പാനുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.ആഗോള വ്യാപാര മേഖലയിലും വൻ പ്രതിഷേധമാണ് അമേരിക്കെതിരെ ഉയരുന്നത്. അമേരിക്കയുടെ പുതിയ നയത്തിനെതിരെ ആദ്യം രംഗത്തെത്തിയ രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍.

Similar Posts