< Back
International Old
കാലിഫോര്‍ണിയയില്‍ അജ്ഞാതന്റെ ആക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു
International Old

കാലിഫോര്‍ണിയയില്‍ അജ്ഞാതന്റെ ആക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു

Web Desk
|
14 Sept 2018 7:48 AM IST

വിവിധയിടങ്ങളിലായിട്ടാണ് അജ്ഞാതന്‍ കൊലപാതകം നടത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.ബുധനാഴ്ച തെക്കന്‍ കാലിഫോര്‍ണിയയിലാണ് സംഭവം. 

കാലിഫോര്‍ണിയയില്‍ അജ്ഞാതന്റെ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. വിവിധയിടങ്ങളിലായിട്ടാണ് അജ്ഞാതന്‍ കൊലപാതകം നടത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച തെക്കന്‍ കാലിഫോര്‍ണിയയിലാണ് സംഭവം. അജ്ഞാതനായ കൊലയാളി കൊന്നവരില്‍ സ്വന്തം ഭാര്യയും ഉള്‍പ്പെടുന്നുണ്ട്. കൊല നടക്കുമ്പോള്‍ ഭാര്യ ബേക്കര്‍സ്ഫീല്‍ഡിലെ ട്രക്കിങ് കമ്പനിയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും വെടിവെച്ച് കൊന്നു. സമീപത്തെ സ്പോര്‍ട്സ് കടയുടെ മുന്‍പില്‍ വെച്ച് വേറെ ഒരാളെയും കൊലപ്പെടുത്തി.

നേരത്തെ ഒരു വീട്ടിലെ രണ്ട് പുരുഷന്മാരെ ഇയാള്‍ കൊലപ്പെടുത്തിയിരുന്നു. ശേഷം വീട്ടിലെ വാഹനം നല്‍കാന്‍ അവിടെയുണ്ടായിരുന്ന സ്ത്രീയോട് ആജ്ഞാപിക്കുകയും പിന്നീട് അയാള്‍ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 10 മുതല്‍ 15 മിനിറ്റിനുള്ളിലാണ് ഈ സംഭവങ്ങളൊക്കെ നടന്നത്. കൊലയാളി പിടിച്ചുവാങ്ങിയ വാഹനം ആ സ്ത്രീക്ക് തന്നെ തിരികെ ലഭിച്ചു. അവരുടെ കുട്ടികളും സുരക്ഷിതരാണ്. സംഭവ സ്ഥലത്തുനിന്നും പൊലീസ് ഒരു വെടിയുണ്ട കണ്ടെടുത്തു. ദൃക്സാക്ഷികളായ 30 പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Related Tags :
Similar Posts