< Back
International Old
വിശന്നു കരഞ്ഞ പിഞ്ചുകുഞ്ഞിനെ അമ്മ ഉപ്പ് നല്‍കി കൊലപ്പെടുത്തി
International Old

വിശന്നു കരഞ്ഞ പിഞ്ചുകുഞ്ഞിനെ അമ്മ ഉപ്പ് നല്‍കി കൊലപ്പെടുത്തി

Web Desk
|
14 Sept 2018 11:35 AM IST

ബംഗ്ലാദേശിലെ ധാക്കയിലാണ് ഈ ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ അമ്മ ശാന്തിയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. 

രണ്ട് മാസം പ്രായമുള്ള വിശന്നു കരഞ്ഞ കുഞ്ഞിനെ അമ്മ ഉപ്പ് നല്‍കി കൊലപ്പെടുത്തി. ബംഗ്ലാദേശിലെ ധാക്കയിലാണ് ഈ ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ അമ്മ ശാന്തിയെ (21) പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സഹിക്കാനാകാതെ ഭര്‍ത്താവ് മുഹമ്മദ് ബച്ചു മിയായോട്(30) പാല്‍ വാങ്ങാന്‍ ശാന്തി ആവശ്യപ്പെട്ടിരുന്നു. പണമില്ലാത്തതിനാല്‍ പാല്‍ വാങ്ങിയില്ല. തുടര്‍ന്ന് കുഞ്ഞിന്റെ കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഉപ്പ് കഴിപ്പിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതര്‍ ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് സംഭവം വെളിപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ശാന്തി കുറ്റം സമ്മതിച്ചു. ബച്ചു ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയാണ്. മൂന്ന് വര്‍ഷം മുന്‍പാണ് ഇയാള്‍ ശാന്തിയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് രണ്ട് വയസായ മറ്റൊരു മകളുമുണ്ട്.

Similar Posts