< Back
International Old
ഉയിഗൂര്‍ മുസ്‌ലിംകളെ വേദനിപ്പിച്ച്  ചൈന 
International Old

ഉയിഗൂര്‍ മുസ്‌ലിംകളെ വേദനിപ്പിച്ച് ചൈന 

Web Desk
|
16 Sept 2018 12:49 PM IST

ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇല്ലാതാകുന്നതിലൂടെ ഒരു ജനത, ഒരൊറ്റ രാജ്യം എന്ന ആപ്തവാക്യം നടപ്പാക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുന്നു.

തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ചില്ലെന്നും പറഞ്ഞ് ഇക്കഴിഞ്ഞ ജൂണിലാണ് ജൂലി എന്ന 23 കാരി പെണ്‍കുട്ടിയെ പൊലീസ് തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത്. ഹിജാബ് ധരിച്ചു, നിസ്‌കരിച്ചു എന്ന കുറ്റവും പൊലീസ് കണ്ടെത്തി. കൊടും ക്രൂരതകളാണ് തടങ്കല്‍ കേന്ദ്രങ്ങളില്‍ അരങ്ങേറുന്നത്. ഒറ്റ നിലയില്‍ തന്നെ 230 ഓളം സ്ത്രീകള്‍ ഞെരുങ്ങിക്കഴിയുന്നു. മതപരമായ ചട്ടക്കൂടുകളില്‍ നിന്ന് ഇവരെ പിന്തിരിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തത്വങ്ങളും സൈനിക രീതികളും ജീവിത രീതികളുമൊക്കെ പഠിപ്പിച്ച് ദേശ ഭക്തരാക്കുകയാണ് ലക്ഷ്യം. ക്ലാസ് മുറികളില്‍ ഗാര്‍ഡുകളുടെ ശക്തമായ നിരീക്ഷണവും സാന്നിധ്യവും. ഈദ് സന്ദേശങ്ങള്‍ അയക്കുന്നതിന് പോലും വിലക്ക്. ലംഘിച്ചാല്‍ കടുത്ത മര്‍ദ്ദന മുറകള്‍ക്ക് വിധേയമാകേണ്ടി വരും.

ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇല്ലാതാകുന്നതിലൂടെ ഒരു ജനത, ഒരൊറ്റ രാജ്യം എന്ന ആപ്തവാക്യം നടപ്പാക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുന്നു.

ഉയിഗൂര്‍, കസാഖ്സ്, ഹൂയ്, ഉസബക് തുടങ്ങിയ വിഭാഗങ്ങളില്‍പെട്ട 10 ലക്ഷം ആളുകളെ ചൈന സിന്‍ജ്യാങ് പ്രവിശ്യയിലെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. സിന്‍ജ്യാങ് പ്രവിശ്യയില്‍ ക്യു.ആര്‍ കോഡ് സംവിധാനം ഇതിനകം തന്നെ ചൈന നടപ്പിലാക്കിക്കഴിഞ്ഞു. ഉയിഗൂര്‍ മുസ്ലിംകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനാണിത്. ഇതനുസരിച്ച് വാതിലില്‍ ഒട്ടിച്ച ക്യു. ആര്‍ കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ മാത്രമെ അകത്തേക്ക് പ്രവേശിക്കാനാവൂ. 2017ല്‍ തന്നെ ഇതിന് തുടക്കമിട്ടിരുന്നു. സൂക്ഷ്മമായ നിരീക്ഷണമാണ് ചൈനീസ് ഭരണകൂടം ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ये भी पà¥�ें- മുസ്ലിംകളോട് മോശമായി പെരുമാറുന്നില്ലെന്ന് ചൈന

ഏകാന്ത തടവറകളില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് നേരെയും ക്രൂര മുറകളാണ് പയറ്റുന്നത്. പട്ടിണിക്കിടുക, പകലന്തിയോളം ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ഇങ്ങനെ പോകുന്നു പീഡനങ്ങള്‍. 2009ലാണ് സിന്‍ജ്യാങ് പ്രവിശ്യയില്‍ വംശീയ കലാപം തുടങ്ങുന്നത്. 2016ല്‍ കലാപം രൂക്ഷമായതോടെ ആഗോള ശ്രദ്ധ പതിഞ്ഞെങ്കിലും ചെവി കൊടുക്കാന്‍ ചൈന തയ്യാറായിരുന്നില്ല. മനുഷ്യാവകാശക്കുരുതി നടത്തുന്ന ചൈനക്കെതിരെ ഉപരോധം ചുമത്തുമെന്ന് യു.എസ് ഭീഷണി മുഴക്കിയെങ്കിലും ചൈന തങ്ങളുടെ പ്രവൃത്തി തുടര്‍ന്നു. എല്ലാ നടപടികളും രാജ്യത്തിന്റെ പ്രത്യേകിച്ച് സിന്‍ജ്യാങ്ങിന്റെ പുരോഗതിയിലേക്ക് നയിക്കാനെന്നാണ് ചൈന വ്യക്തമാക്കുന്നത്. 12 ലക്ഷം മുസ്ലിംകള്‍ ഇവിടെയുണ്ടെന്നും അവരെല്ലാ അവകാശത്തോടെയുമാണ് ജീവിക്കുന്നതെന്നുമാണ് ചൈനയുടെ വാദം.

ഓരോ കുടുംബങ്ങളില്‍ നിന്നും അംഗങ്ങളെ തട്ടിക്കൊണ്ടുപോയാണ് തടങ്കലില്‍ പാര്‍പ്പിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇല്ലാതാകുന്നതിലൂടെ ഒരു ജനത, ഒരൊറ്റ രാജ്യം എന്ന ആപ്തവാക്യം നടപ്പാക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുന്നു.

കടപ്പാട്; ദ ഗാര്‍ഡിയന്‍

ये भी पà¥�ें- ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ന്യായീകരിച്ച് ചൈനീസ് ഭരണകൂടം

Similar Posts