< Back
International Old
ഖത്തറിന് യുദ്ധവിമാനങ്ങള്‍ കൈമാറാനുള്ള കരാറില്‍ നിന്ന് പിന്മാറിയതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ബ്രിട്ടന്‍
International Old

ഖത്തറിന് യുദ്ധവിമാനങ്ങള്‍ കൈമാറാനുള്ള കരാറില്‍ നിന്ന് പിന്മാറിയതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ബ്രിട്ടന്‍

Web Desk
|
20 Sept 2018 7:48 AM IST

കരാര്‍ സമയത്തിനുള്ളില്‍ തന്നെ യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

ഖത്തറിന് യുദ്ധവിമാനങ്ങള്‍ കൈമാറാനുള്ള കരാറില്‍ നിന്ന് പിന്മാറിയതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ബ്രിട്ടന്‍. കരാര്‍ സമയത്തിനുള്ളില്‍ തന്നെ യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ടൈഫൂണ്‍ ഇനത്തില്‍ പെട്ട ഇരുപത്തിനാല് യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിനാണ് നേരത്തെ ബ്രിട്ടന്‍ ഖത്തറുമായി ധാരണയുണ്ടാക്കിയത്. അഞ്ച് മില്യണ്‍ റിയാല്‍ മുടക്കിയാണ് ഖത്തര്‍ വിമാനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ കരാറില്‍ നിന്ന് ബ്രിട്ടന്‍ പിറകോട്ട് പോയതായി കഴിഞ്ഞ ദിവസം ചില വിദേശ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെയാണ് ബ്രീട്ടീഷ് വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നത്. മുന്‍ നിശ്ചയപ്രകാരമുള്ള സമയത്ത് തന്നെ വിമാനങ്ങള്‍ ഖത്തറിന് കൈമാറുമെന്ന് വിദേശകാര്യമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം വ്യാജമാണ്. ഖത്തറുമായുള്ള വിമാന ഇടപാടില്‍ നിന്നും ബ്രിട്ടന്‍ ഒരു കാരണവശാലും പിറകോട്ട്പോകില്ല. ഫ്രാന്‍സിന്റെ എയര്‍ബസ്, ഇറ്റലിയുടെ ലിയനാര്‍ഡോ എന്നീ കമ്പനികളുമായി സഹകരിച്ചാണ് ബ്രിട്ടന്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്. നേരത്തെ ഫ്രാന്‍സില്‍ നിന്നും അത്യാധുനിക റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനും ഖത്തര്‍ കരാറൊപ്പിട്ടിരുന്നു.

Related Tags :
Similar Posts