< Back
International Old
മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ 25 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
International Old

മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ 25 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

Web Desk
|
21 Sept 2018 8:58 AM IST

വണ്‍ മലേഷ്യ ഡവലപ്മെന്റ് പദ്ധതിയില്‍ നിന്നും പണം തട്ടിയതായി അഴിമതി വിരുദ്ധ ഏജന്‍സി കണ്ടെത്തി. 

അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ 25 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. വണ്‍ മലേഷ്യ ഡവലപ്മെന്റ് പദ്ധതിയില്‍ നിന്നും പണം തട്ടിയതായി അഴിമതി വിരുദ്ധ ഏജന്‍സി കണ്ടെത്തി. ഇതോടെ റസാഖിനെതിരെയുള്ള ആകെ കേസുകള്‍ 35 ആയി.

2009ല്‍ പ്രധാന മന്ത്രിയായിരിക്കെ തുടക്കമിട്ട വമ്‍ മലേഷ്യ ഡവലപ്മെന്റ് പദ്ധതിയില്‍ നിന്നും സ്വന്തം ബാങ്ക് അക്കൌണ്ടിലേക്ക് പണം വകമാറ്റി എന്നതാണ് നജീബ് റസാഖിനെതിരെയുള്ള ആരോപണം. 25 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് അഴിതി വിരുദ്ധ ഏജന്‍സി വ്യഴാഴ്ച രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാല് കേസുകള്‍ അധികാരം ദുര്‍വിനിയോഗം ചെയ്തതിനും 21 കേസുകള്‍ അനധികൃതമായി പണം സംബാധിച്ചതിനും ആണ് ചുമത്തിയിരിക്കുന്നത്. പദ്ധതിയിലേക്ക് ലഭിച്ച ഫണ്ടില്‍ നിന്നും 100 മില്ല്യണ്‍ ഡോളര്‍ സ്വന്തം ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബുധനാഴ്ച അന്വേഷണ സംഘം റസാഖിനെ അറസ്റ്റ് ചെയ്തിരുന്നു. വ്യഴാഴ്ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി. തനിക്കെതിരെയുള്ള കേസുകള്‍ കെട്ടിചമച്ചതാണെന്ന് കോടതിക്ക് പുറത്ത്‌വെച്ച് റസാഖ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Similar Posts