< Back
International Old
ഇറാനിലെ സൈനിക പരേഡിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ അമേരിക്കയെന്ന് റുഹാനി
International Old

ഇറാനിലെ സൈനിക പരേഡിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ അമേരിക്കയെന്ന് റുഹാനി

Web Desk
|
24 Sept 2018 7:15 AM IST

ഇറാനില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ യുഎസ് ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഭീകരാക്രമണമെന്നും റുഹാനി പറഞ്ഞു.

തെക്ക് പടിഞ്ഞാറന്‍ ഇറാനിലെ സൈനിക പരേഡിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ അമേരിക്കയെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. ഇറാനില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ യുഎസ് ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഭീകരാക്രമണമെന്നും റുഹാനി പറഞ്ഞു. പ്രകോപനം തുടര്‍ന്നാല്‍ പശ്ചാത്തപിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.

ഇറാനിലെ അഹ്‍വസ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ ഇറാന്റെ റെവല്യൂഷനറി ഗാഡ്സേിലെ 12 അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ ഏറ്റവും കരുത്തുറ്റ സൈനിക വിഭാഗമായ റെവല്യൂഷനറി ഗാഡ്സിന് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ വലിയ ആരോപണങ്ങളാണ് അമേരിക്കക്കെതിരെ ഇറാന്‍ ഉന്നയിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ മേഖലയിലെ ഭീകരതയുടെ പ്രായോജകരായ സൌദി അറേബ്യയും ഇസ്രായേലും അമേരിക്കയുമാണെന്ന് നേരത്തെ ഇറാന്‍ വിദേശകാര്യ മന്ത്രി ആരോപിച്ചിരുന്നു. ഇക്കാര്യം റുഹാനിയും ആവര്‍ത്തിച്ചു. ചില ഗള്‍ഫ് അറബ് രാജ്യങ്ങള്‍ അമേരിക്കയുടെ കയ്യിലെ പാവകളെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ഉ പരോധങ്ങളെ ഏറ്റവും കുറവ് നഷ്ടങ്ങളോടെ ഇറാന്‍ നേരിടും, എന്നാല്‍ ഇറാനോടുള്ള പ്രകോപനം തുടര്‍ന്നാല്‍ പശ്ചാത്തപിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം അഹ്‍വാസ് നാഷ്ണല്‍ റെസിസ്റ്റന്‍സ് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. ചില പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളാണ് ഈ സംഘടനക്ക് വേണ്ട സാമ്പത്തിക, സൈനിക, രാഷ്ട്രീയ പിന്തുണ നല്‍കുന്നതെന്നും റുഹാനി പറഞ്ഞു. അതേസമയം ഇസ്ലാമിക് സ്റ്റേറ്റും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇരുവിഭാഗങ്ങളുടേയും പങ്കാളിത്തം സംബന്ധിച്ച് തെളിവൊന്നും ലഭിച്ചിട്ടില്ല. മേഖലയില്‍ ഇറാന്റെ ബദ്ധവൈരികളായ സൌദിയുമായി ശത്രുത വര്‍ദ്ധിപ്പിക്കുന്നതിലേക്ക് സംഭവം വഴിവെച്ചെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Similar Posts