< Back
International Old
ബ്രട്ട് കവാനാഫിനെതിരെ പുതിയ ലൈംഗികാരോപണം
International Old

ബ്രട്ട് കവാനാഫിനെതിരെ പുതിയ ലൈംഗികാരോപണം

Web Desk
|
25 Sept 2018 7:41 AM IST

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സുപ്രീംകോടതിയിലേക്ക് നാമനിര്‍ദേശം ചെയ്ത ജഡ്ജ് ബ്രട്ട് കവാനാഫിനെതിരെ പുതിയ ലൈംഗികാരോപണം. ഡിബോറാ റാമിറെസ് എന്ന സ്ത്രീയാണ് ആരോപണവുമായി രംഗത്തെത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സുപ്രീംകോടതിയിലേക്ക് നാമനിര്‍ദേശം ചെയ്ത ജഡ്ജ് ബ്രട്ട് കവാനാഫിനെതിരെ പുതിയ ലൈംഗികാരോപണം. ഡിബോറാ റാമിറെസ് എന്ന സ്ത്രീയാണ് ആരോപണവുമായി രംഗത്തെത്തിയത്. പൊതുമധ്യത്തിൽ വസ്ത്രം അഴിപ്പിച്ചു എന്നാണ് റാമിറെസിന്‍റെ പരാതി.

ഇത് രണ്ടാം തവണയാണ് ബ്രട്ട് കവാനാഫിനെതിരെ ലൈംഗികാരോപണം ഉയരുന്നത്. ഇപ്പോള്‍ ആരോപിക്കപ്പെട്ട സംഭവം 1980കളില്‍ നടന്നതാണ്. കോളേജ് പാര്‍ട്ടിയില്‍ വെച്ച് തന്നെ വിവസ്ത്രയാക്കിയെന്നാണ് ഉയര്‍ത്തിയ ആരോപണം. ആരോപണം ശരിയാണോ എന്നറിയാന്‍ ശ്രമിക്കുകയാണ് രാഷ്ട്രീയ എതിരാളികള്‍.

അതേസമയം ആരോപണങ്ങള്‍ കവാനാഫ് നിഷേധിക്കുകയാണ്. ആരോപണങ്ങള്‍ ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. തന്നെ അറിയാവുന്നവര്‍ക്ക് ഇങ്ങനെയൊന്നും നടന്നിട്ടില്ലെന്ന് അറിയാമെന്നും അദ്ദേഹം പറയുന്നു. കവാനാഫിന്റെ യുവത്വ കാലത്താണ് ഈ സംഭവം നടന്നത്. നിലവില്‍ മറ്റൊരു ലൈംഗീകാരോപണവും ഇദ്ദേഹത്തിനെതിരെയുണ്ട്.

ക്രിസ്റ്റൈന്‍ ബ്ലാസെലി എന്ന ഒരു യൂണിവേഴ്സിറ്റി പ്രൊഫസറാണ് ആ ആരോപണം ഉയര്‍ത്തിയത്. തനിക്കെതിരായആരോപണം അന്വേഷിക്കണമെന്ന് കവാനാഫും പറയുന്നുണ്ട്. ഡിബോറ റാമിറെസിന്റെ ആരോപണം സെനെറ്റ് അംഗങ്ങള്‍ അന്വേഷിച്ചുതുടങ്ങിയിട്ടുണ്ട്.

Similar Posts