< Back
International Old
ഭൂകമ്പവും സുനാമിയും; ഇന്തോനേഷ്യയില്‍ മരണം 832 ആയി 
International Old

ഭൂകമ്പവും സുനാമിയും; ഇന്തോനേഷ്യയില്‍ മരണം 832 ആയി 

Web Desk
|
1 Oct 2018 8:37 AM IST

നിരവധി പേരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. ഇവരെ കൂടി പുറത്തെടുക്കുന്നതോടെ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും 

ഭൂകമ്പവും സുനാമിയും നാശം വിതച്ച ഇന്തോനേഷ്യയില്‍ നിരവധി പേരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. ഇവരെ കൂടി പുറത്തെടുക്കുന്നതോടെ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. 832 പേര്‍ മരിച്ചുവെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ദുരന്തം നടന്ന സുലവേസി ദ്വീപിന്റെ തലസ്ഥാനമായ പാലുവിലും ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തോടടുത്ത ഡോംഗോല പട്ടണത്തിലും സര്‍വനാശമാണു ണ്ടായിട്ടുള്ളത്. നിരവധി വീടുകളും കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ മനുഷ്യരെ കണ്ടെത്തുകയെന്ന ദൗത്യമാണ്‌ ദുഷ്കരമായി തുടരുന്നത്. മതിയായ യന്ത്ര സംവിധാനങ്ങളില്ലാത്തത് തെരച്ചിലിനെ ബാധിക്കുന്നുണ്ട്. ആശയവിനിമയ സംവിധാനങ്ങള്‍ പാടെ തകര്‍ന്നതും പ്രശ്നങ്ങള്‍ സൃഷിടിക്കുന്നു. ദുരന്തമേഖലയിലെ പലയിടങ്ങളിലും ഇതുവരെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. ഇവിടങ്ങളില്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നതിന്റെ റിപ്പോര്‍ട്ടുകള്‍ കൂടി ലഭിക്കുമ്പോള്‍ മരണസംഖ്യ ഏറെ കൂടും.

ദുരന്തത്തെ അതിജീവിച്ചവര്‍ മുള കൊണ്ടുള്ള താത്കാലിക കൂടാരങ്ങളിലും തുറന്ന സ്ഥലങ്ങളിലുമാണ് താമസിക്കുന്നത്. ഭക്ഷണവും വെള്ളവും ലഭിക്കാതായതോടെ ജനങ്ങള്‍ കടകള്‍ കുത്തിത്തുറന്ന് ഭക്ഷണ സാമഗ്രികള്‍ എടുക്കുകയാണ്. വെള്ളിയാഴ്ചയാണ് 7.5 തീവ്രതയുള്ള ഭൂകമ്പം ഇന്തോനേഷ്യയെ പിടിച്ചു കുലുക്കിയത്. 20 അടി ഉയരത്തില്‍ സുനാമി തിരമാലകളുമുണ്ടായി.

Similar Posts