< Back
International Old
മലേഷ്യന്‍ പ്രധാനമന്ത്രിയാകാനൊരുങ്ങി അന്‍വര്‍ ഇബ്രാഹിം; ഒക്ടോബര്‍ 13ന് തെരഞ്ഞെടുപ്പ്
International Old

മലേഷ്യന്‍ പ്രധാനമന്ത്രിയാകാനൊരുങ്ങി അന്‍വര്‍ ഇബ്രാഹിം; ഒക്ടോബര്‍ 13ന് തെരഞ്ഞെടുപ്പ്

Web Desk
|
1 Oct 2018 11:31 AM IST

കടുത്ത ശത്രുതയിലായിരുന്നുവെങ്കിലും മഹാതി‍ർ മുഹമ്മദും അൻവറും തമ്മിലുണ്ടാക്കിയ അപ്രതീക്ഷിത രാഷ്ട്രീയസഖ്യമാണ് അഴിമതിയിൽ മുങ്ങിക്കുളിച്ച നജീബ് റസാഖ് ഭരണകൂടത്തെ കഴിഞ്ഞവർഷം പുറത്താക്കിയത്.

മലേഷ്യയുടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങി അന്‍വര്‍ ഇബ്രാഹിം. ഉപതെരഞ്ഞെടുപ്പിനായി അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തെര‍ഞ്ഞെടുപ്പില്‍ അന്‍വര്‍ അനായാസം വിജയക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വലിയ റാലിയുടെ അകമ്പടിയോടെയാണ് മുന്‍ ഉപപ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ അന്‍വർ ഇബ്രാഹിം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എത്തിയത്. ഒക്ടോബര്‍ 13ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ അനായാസം വിജയിക്കുമെന്നാണ് മലേഷ്യയിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രധാനമന്ത്രിയായാല്‍ രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ അന്‍വര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.

തെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഇബ്രാഹിമിന്റെ ഒരു എതിരാളി 2015ല്‍ ലൈംഗികപീഢനത്തിന്റെ പേരില്‍ അദ്ധേഹത്തെ ജയിലാക്കിയ മുഹമ്മദ് സൈഫുല്‍ ബുഖാരി അസിയാന്‍ ആണ്. സ്വതന്ത്രനായാണ് അദ്ധേഹം മത്സരിക്കുന്നത്. അന്‍വറിനെതിരെ മറ്റ് അഞ്ച് സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. അസിയാന്‍ നല്‍കിയ പീഡനകുറ്റത്തിന്റെ പേരില്‍ രാജാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അന്‍വര്‍ ഇബ്രാഹിമിന് കളമൊരുങ്ങിയത്.

കടുത്ത ശത്രുതയിലായിരുന്നുവെങ്കിലും മഹാതി‍ർ മുഹമ്മദും അൻവറും തമ്മിലുണ്ടാക്കിയ അപ്രതീക്ഷിത രാഷ്ട്രീയസഖ്യമാണ് അഴിമതിയിൽ മുങ്ങിക്കുളിച്ച നജീബ് റസാഖ് ഭരണകൂടത്തെ കഴിഞ്ഞവർഷം പുറത്താക്കിയത്. പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രണ്ടുവർഷത്തിനകം അധികാരം അൻവറിനു കൈമാറുമെന്നാണ് ധാരണ.

Similar Posts