< Back
International Old
ആരും ഭയക്കും, ഈ ആകാശപ്പാലത്തില്‍ കൂടി ഒന്ന് നടക്കാന്‍
International Old

ആരും ഭയക്കും, ഈ ആകാശപ്പാലത്തില്‍ കൂടി ഒന്ന് നടക്കാന്‍

Web Desk
|
2 Oct 2018 8:25 AM IST

ഏത് നിമിഷവും കാലിനടിയിലെ ചില്ല് ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ടേക്കാം. കൂടെ അടര്‍ന്ന് മാറുന്ന ചില്ലു പാളികളും.

ചൈനയിലെ ചോങ്കിംഗിലെ പ്രശസ്തമായ ഗ്ലാസ് നിര്‍മ്മിത ആകാശപ്പാലത്തിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. പുതിയ ശബ്ദ വെളിച്ച സംവിധാനങ്ങള്‍ എത്തിയതോടെയാണ് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചത്.

തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലാണ് ഈ ആകാശപ്പാലം നിര്‍മ്മിച്ചിട്ടുള്ളത്. ഇംഗ്ലീഷ് അക്ഷരം ‘എ’ യുടെ രൂപത്തിലുള്ള പാലത്തിലേക്ക് നേരത്തെ തന്നെ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. എന്നാല്‍ അധികൃതര്‍ ഇപ്പോള്‍ പാലത്തിന് പുതിയൊരു മുഖം നല്‍കിയിരിക്കുകയാണ്.

പണ്ടത്തെ പോലെ ചില്ല് ഗ്ലാസിലൂടെ അനായാസമായി നടക്കാന്‍ ഒന്നു ഭയക്കും. ഏത് നിമിഷവും കാലിനടിയിലെ ചില്ല് ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ടേക്കാം. കൂടെ അടര്‍ന്ന് മാറുന്ന ചില്ലു പാളികളും.

നിരവധി സഞ്ചാരികളാണ് കാലിനടിയിലെ ഗ്ലാസ് പൊട്ടുന്നത് നേരിട്ട് അനുഭവിക്കാന്‍ എത്തിച്ചേരുന്നത്. ആകാശപ്പാലം നേരത്തെ തന്നെ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കാലിനടിയിലെ പൊട്ടുന്ന ഗ്ലാസ് കൂടെ വന്നതോടെ ഇത് കൂടുതല്‍ മനോഹരമായിരിക്കുന്നു. വേറെയും നിരവധി പ്രത്യേകതകള്‍ സഞ്ചാരികള്‍ക്കായി‍ നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.

Similar Posts