< Back
International Old
ബര്‍ഹാം സാലിഹ് ഇറാഖിന്റെ പുതിയ പ്രസിഡന്‍റ്
International Old

ബര്‍ഹാം സാലിഹ് ഇറാഖിന്റെ പുതിയ പ്രസിഡന്‍റ്

Web Desk
|
3 Oct 2018 7:48 AM IST

ഇനി 15 ദിവസമാണ് പുതിയ സര്‍ക്കാര്‍‌ രൂപീകരിക്കാന്‍ ബര്‍ഹാം സാലിഹിന് മുന്നിലുള്ളത്.

ഇറാഖിന്റെ പുതിയ പ്രസിഡന്‍റായി ബര്‍ഹാം സാലിഹിനെ തെരഞ്ഞെടുത്തു. ഇറാഖ് പാര്‍ലമെന്റാണ് പ്രസിഡന്‍റിനെ വോട്ടിങിലൂടെ തെരഞ്ഞെടുത്തത്. ഇനി 15 ദിവസമാണ് പുതിയ സര്‍ക്കാര്‍‌ രൂപീകരിക്കാന്‍ ബര്‍ഹാം സാലിഹിന് മുന്നിലുള്ളത്.

കുര്‍ദിഷ് നേതാവും ഇറാഖി കുര്‍ദിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയുമാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബര്‍ഹാം സാലിഹ്. ഒപ്പം ഇറാഖി ഫെഡറല്‍‌ ഗവണ്‍മെന്‍റിന്‍റെ മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം. ഇറാഖ് പാര്‍ലമെന്റാണ് പുതിയ പ്രസിഡന്‍റായി അദ്ദേഹത്തെ വോട്ടിങിലൂടെ തെരഞ്ഞെടുത്തത്. ഇക്കാര്യം ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയുക്ത പ്രസിഡന്‍റിന് മുന്നിലുള്ളത് 15 ദിവസമാണ്.

പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് രണ്ട് പ്രധാന കുര്‍ദിഷ് പാര്‍ട്ടികള്‍‌ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ രണ്ട് പാര്‍ട്ടികളും വോട്ട് ചെയ്യാന്‍ വൈകി. ശേഷം 20 നോമിനീസിനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഈ തര്‍ക്കത്തിന് ശേഷമാണ് പ്രസി‍‍ഡന്‍റിനെ പാര്‍ലമെന്റ് തെരഞ്ഞെടുത്തത്.

കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും പാട്രിയോടിക് യൂണിയന്‍ ഓഫ് കുര്‍ദിസ്ഥാനും ഒറ്റ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ തയാറായിരുന്നില്ല. അത് കാരണമാണ് പ്രസിഡന്‍റിനെ തെരഞ്ഞടുക്കാന്‍ സമയമെടുത്തതെന്ന് പാര്‍ലമെന്റിലെ ഷിയ അംഗമായ ഹാമിദ് അല്‍ മൌസാവ്വി പറഞ്ഞു.

Related Tags :
Similar Posts