< Back
International Old
നികുതി വെട്ടിപ്പ് കേസില്‍ പ്രമുഖ ചെെനീസ് നടിക്ക് പിഴ
International Old

നികുതി വെട്ടിപ്പ് കേസില്‍ പ്രമുഖ ചെെനീസ് നടിക്ക് പിഴ

Web Desk
|
6 Oct 2018 11:56 AM IST

വരുമാനം കുറച്ച് കാണിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് 38കാരിയായ നടി ഫാന്‍ ബിംഗ്ബിംഗിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം

ചൈനയിലെ പ്രശസ്ത സിനിമ നടി ഫാന്‍ ബിംഗ്ബിംഗിന് നികുതി വെട്ടിപ്പുകേസില്‍ 13 കോടി ഡോളര്‍ പിഴ. നടിയും അവരുടെ സ്ഥാപനങ്ങളും ചേര്‍ന്ന് നികുതിവെട്ടിപ്പു നടത്തിയെന്നാണ് കേസ്.

വരുമാനം കുറച്ച് കാണിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് 38കാരിയായ നടി ഫാന്‍ ബിംഗ്ബിംഗിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ചൈനയിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഫാൻ ബിംഗ്ബിംഗ്. ചൈനയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരം കൂടിയാണ് ഫാൻ.

ഒരു പ്രോജക്ടിനായി രണ്ട് കരാർ ഉണ്ടാക്കി ഒന്നിൽ യഥാർത്ഥ പ്രതിഫല തുകയും മറ്റൊന്നിൽ തുക കുറച്ചും കാണിച്ചു. ഇതിൽ തുക കുറച്ചുള്ളതിന്റെ കണക്കാണ് സർക്കാരിന് ഫാൻ സമർപ്പിച്ചത്. ഈ തട്ടിപ്പാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

നികുതിയുമായി ബന്ധപ്പെട്ട് ഫാനും സർക്കാരുമായി ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതാവുന്നത്. മാസങ്ങളായി ഫാൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല. ഫാനിന്റെ തിരോധാനം അന്താരാഷ്ട്ര തലത്തിൽ വരെ വലിയ വാർത്തയായിരുന്നു. നികുതി വെട്ടിപ്പിന് പിഴ വിധിച്ചതോടെ മാപ്പപേക്ഷമായി ഫാൻ രംഗത്തെത്തി.

Similar Posts