< Back
International Old
നെെജീരിയയില്‍ മഴ തുടരുന്നു; നാശം വിതച്ച് പ്രളയം
International Old

നെെജീരിയയില്‍ മഴ തുടരുന്നു; നാശം വിതച്ച് പ്രളയം

Web Desk
|
6 Oct 2018 11:40 AM IST

കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് വെള്ളപ്പൊക്കം പതിവാണ് എങ്കിലും, ഇത്രയധികം നാശം വിതക്കുന്നത് ഇതാദ്യമായാണ്

പ്രളയം നാശം വിതച്ച നൈജീരിയയില്‍ മഴ തുടരുന്നത് തിരിച്ചടിയാവുന്നു. ജലനിരപ്പ് താഴാത്തത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഇതുവരെയായി 199ഓളം പേരുടെ ജീവനാണ് പൊലിഞ്ഞത്. ആയിരത്തിലധികം ആളുകളെ മാറ്റിപാര്‍പ്പിച്ചു.

നാലാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ ദുരിതത്തിലാണ് നൈജീരിയ. മഴ കുറയാത്തതിനാല്‍ ജലനിരപ്പും താഴാത്തത് ജനങ്ങളെ വലക്കുന്നു. പ്രളയത്തില്‍ നിരവധി പേര്‍ക്ക് വീട് നഷ്ടമായി. ആയിരത്തിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു. കൃഷി സ്ഥലങ്ങളടക്കം വെള്ളത്തിനടിയിലാണ്. കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് വെള്ളപ്പൊക്കം പതിവാണ്. എന്നാല്‍ ഇത്രയധികം നാശം വിതക്കുന്നത് ഇതാദ്യമാണ്.

എന്നാല്‍ ഉടന്‍ തന്നെ വെള്ളമിറങ്ങുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ പങ്കുവെക്കുന്നത്. സെപ്തംബര്‍ 17 ന് കോഗി, നൈജര്‍, അനമ്പ്രെ, ഡെല്‍റ്റ എന്നിവിടങ്ങളിലെ പ്രളയം രാജ്യം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്ര വലിയ ദുരന്തമുണ്ടാകുന്നത്.

Similar Posts