< Back
International Old
സര്‍ക്കീട്ടടിക്കാന്‍ കൂട്ടിന്‌ കടുവ; ചില്ലറക്കാരിയല്ല ഈ ചൈനീസ്‌ പെണ്‍കുട്ടി
International Old

സര്‍ക്കീട്ടടിക്കാന്‍ കൂട്ടിന്‌ കടുവ; ചില്ലറക്കാരിയല്ല ഈ ചൈനീസ്‌ പെണ്‍കുട്ടി

Web Desk
|
14 Oct 2018 10:15 PM IST

ചെറുപ്രായത്തിലുള്ള കുട്ടികള്‍ വളര്‍ത്തു മൃഗങ്ങളുമായി ചങ്ങാത്തത്തിലാകുന്നത്‌ സാധാരണയാണ്‌. നായയും പൂച്ചയുമൊക്കെ കുട്ടികളുടെ ഓമനമൃഗങ്ങളാണ്‌. എന്നാല്‍, കടുവക്കൊപ്പം ചങ്ങാത്തം കൂടുന്ന ഒരു ഒമ്പതു വയസ്സുകാരി പെണ്‍കുട്ടിയുണ്ട്‌ ചൈനയില്‍. അച്ഛന്‍ ജോലി ചെയ്യുന്ന മൃഗശാലയിലെ കടുവയാണ്‌ സുന്‍ സിയോജിങ്ങ്‌ എന്ന ഈ പെണ്‍കുട്ടിയുടെ കളിക്കൂട്ടുകാരന്‍.

ദക്ഷിണ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലുള്ള ഡോങ്കു മൃഗശാലയിലാണ്‌ സുന്നിന്റെ അച്ഛന്‍ ജോലി ചെയ്യുന്നത്‌. മൃഗശാലക്ക്‌ അടുത്ത്‌ തന്നെയാണ്‌ ഇവരുടെ വീടും. മൂന്ന്‌ മാസം മൂമ്പ്‌ ജനിച്ച കടുവക്കുട്ടിയാണ്‌ സുന്നിന്റെ കളിക്കൂട്ടുകാരന്‍.

കടുവക്ക്‌ ഒപ്പം കളിക്കുക മാത്രമല്ല, അതിന്‌ ഭക്ഷണം കൊടുക്കുന്നതും പാലു കൊടുക്കുന്നതും കുളിപ്പിക്കുന്നതുമൊക്കെ സുന്നാണ്‌. ഹുനിയു എന്ന്‌ പേരിട്ട കടുവക്കുട്ടിക്കൊപ്പം നടക്കാനും പോകാറുണ്ട്‌ ഈ കൊച്ചുമിടുക്കി.

Similar Posts