< Back
International Old
ഇറാനില്‍ ഭരണമാറ്റത്തിന് അമേരിക്ക ശ്രമിക്കുന്നുവെന്ന് പ്രസിഡണ്ട് ഹസന്‍ റൂഹാനി;   
International Old

ഇറാനില്‍ ഭരണമാറ്റത്തിന് അമേരിക്ക ശ്രമിക്കുന്നുവെന്ന് പ്രസിഡണ്ട് ഹസന്‍ റൂഹാനി;  

Web Desk
|
15 Oct 2018 11:28 AM IST

അമേരിക്ക നടത്തുന്നത് മാനസിക യുദ്ധമെന്നും റൂഹാനി

ഇറാനില്‍ ഭരണമാറ്റത്തിന് അമേരിക്ക ശ്രമിക്കുന്നതായി പ്രസിഡന്റ് ഹസന്‍ റൂഹാനി കുറ്റപ്പെടുത്തി. മനശാസ്ത്രപരമായും സാമ്പത്തികപരമായും ഇറാനെ തകര്‍ക്കാനുള്ള നീക്കമാണ് അമേരിക്ക നടത്തുന്നത്. ഇത് വിജയിക്കില്ലെന്നും റൂഹാനി പറഞ്ഞു. മാനസിക യുദ്ധമാണ് യു.എസ് നടത്തുന്നതെന്നും റൂഹാനി വ്യക്തമാക്കി.

ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കക്കെതിരെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വീണ്ടും രംഗത്തെത്തിയത്. ആണവകരാറില്‍ നിന്നും പിന്മാറിയതോടെ അമേരിക്കയുടെ ഇറാനോടുള്ള സമീപനം എന്താണെന്ന് വ്യക്തമാണെന്ന് റൂഹാനി പറഞ്ഞു. അമേരിക്കയുടെ ലക്ഷ്യം എന്താണെന്ന് ഇപ്പോള്‍ വ്യക്തമാണ് മാനസിക യുദ്ധമാണ് ഇറാനോട് നടത്തുന്നത്. സാമ്പത്തിക യുദ്ധം എന്നത് അവരുടെ മറ്റൊരു ലക്ഷ്യം. കാര്യക്ഷമയ്ക്കുവേണ്ടിയുള്ള യുദ്ധമാണ് മൂന്നാമത്തേത്.

ഇറാന്റെ ഭരണമാറ്റമാണ് യു.എസ് ആഗ്രഹിക്കുന്നത്. പദ്ധതികളുടെ നിമസാധുതകള്‍ കുറയ്ക്കുകയാണ് അന്തിമമായ ലക്ഷ്യം. ഭരണകൂടത്തെ മാറ്റണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത് അത് എങ്ങനെ സാധ്യമാകുമെന്നും റൂഹാനി ചോദിച്ചു.

ഇറാന്റെ ആണവപദ്ധതിയില്‍ നിന്നും അമേരിക്ക പിന്മാറിയതോടെയാണ് ഇറാന്‍ യു.എസ് ബന്ധം വഷളാകുന്നത്. ഇറാനുമേല്‍ ഉപരോധവും അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നു. നവംബറില്‍ ഇറാനുമേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്കയുടെ ആലോചന.

Similar Posts