< Back
International Old
ചിലിയിലെ മാപ്പുച്ചി പോരാട്ടത്തിന് പിന്തുണയുമായി ആയിരങ്ങള്‍
International Old

ചിലിയിലെ മാപ്പുച്ചി പോരാട്ടത്തിന് പിന്തുണയുമായി ആയിരങ്ങള്‍

Web Desk
|
16 Oct 2018 8:26 AM IST

മാപ്പുച്ചിസുകളായ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, ചൂഷണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ചിലിയിലെ മാപ്പുച്ചിസ് ഗോത്ര വിഭാഗത്തിന്റെ അവകാശപ്പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായി ആയിരങ്ങള്‍ ഒത്തുചേര്‍ന്നു. മാപ്പുച്ചിസുകളായ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, ചൂഷണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ചിലിയിലെ ഏറ്റവും വലിയ ഗോത്രവര്‍ഗമാണ് മാപ്പുച്ചി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മാപ്പുച്ചികളുള്ള ലാരോഗനിയ പ്രവിശ്യയായിരുന്നു സമരത്തിന്റെ പ്രധാന കേന്ദ്രം. പ്രക്ഷോഭത്തെ തുടര്‍ന്ന് തലസ്ഥാന നഗരമായ സാന്റിയാഗോയിലെ ഗതാഗതം സ്തംഭിച്ചു. പലയിടങ്ങളിലും സമാധാനപരമായിരുന്നു സമരമെങ്കിലും ചിലയിടങ്ങളില്‍ പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നിരവധി പ്രക്ഷോഭകരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.

മാപ്പുച്ചി വിഭാഗത്തിന്റെ കൊടിയും കൈയിലേന്തിയായിരുന്നു സമരം. മാപ്പുച്ചികളെ സ്വന്തന്ത്രരാക്കുക എന്ന് അര്‍ഥം വരുന്ന മുദ്രാവാക്യം അവര്‍ ഉച്ചത്തില്‍ വിളിച്ചു. പരമ്പരാഗത വസ്ത്രവും ധരിച്ച് സംഗീതത്തിന്റെ അകമ്പടിയോടെയാണ് പ്രക്ഷോഭകര്‍ തെരുവിലെത്തിയത്.

സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്കിടെ വാഹനങ്ങളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കി എന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് മാപ്പുച്ചി വിഭാഗത്തില്‍പ്പെട്ടവരെ തടവില്‍ വച്ചിരിക്കുന്നത്. അന്യാധീനപ്പെട്ട തങ്ങളുടെ ഭൂമി തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് പതിറ്റാണ്ടുകളായി മാപ്പുച്ചികള്‍ സമര രംഗത്തുണ്ട്.

Related Tags :
Similar Posts