< Back
International Old
ജമാല്‍ ഖശോഗിയുടെ തിരോധാനം: തുര്‍ക്കിയിലെ പരിശോധനകള്‍ പൂര്‍ത്തിയായി
International Old

ജമാല്‍ ഖശോഗിയുടെ തിരോധാനം: തുര്‍ക്കിയിലെ പരിശോധനകള്‍ പൂര്‍ത്തിയായി

സിമി സീതി
|
18 Oct 2018 5:39 PM IST

സൗദി വിമര്‍ശകനായ ഖശോഗി കോണ്‍സുലേറ്റിനകത്ത് വെച്ച് കൊല്ലപ്പെട്ടന്ന വാര്‍ത്ത സൗദി നിഷേധിച്ചിരുന്നു. പിന്നാലെ തുര്‍ക്കി സംഘത്തോടൊപ്പം ചേര്‍ന്ന് സൗദിയും അന്വേഷണം തുടങ്ങിയത്.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തുര്‍ക്കിയില്‍ പരിശോധനകള്‍ പൂര്‍ത്തിയായി. സൗദി കോണ്‍സുല്‍ ജനറലുടെ വീട്ടിലും കോണ്‍സുലേറ്റിലുമാണ് പരിശോധന പൂര്‍ത്തിയാക്കിയത്. അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഒക്ടോബര്‍ രണ്ടിനാണ് കോണ്‍സുലേറ്റിലെത്തിയ ജമാല്‍ ഖശോഗിയെ കാണാതാകുന്നത്. കോണ്‍സുലേറ്റില്‍ നിന്നും അദ്ദേഹം പുറത്ത് കടന്നിട്ടില്ലെന്നാണ് പ്രതിശ്രുത വധുവിന്റെ പരാതി. സൗദി വിമര്‍ശകനായ ഖശോഗി കോണ്‍സുലേറ്റിനകത്ത് വെച്ച് കൊല്ലപ്പെട്ടന്ന വാര്‍ത്ത സൗദി നിഷേധിച്ചിരുന്നു. പിന്നാലെ തുര്‍ക്കി സംഘത്തോടൊപ്പം ചേര്‍ന്ന് സൗദിയും അന്വേഷണം തുടങ്ങിയത്.

കോണ്‍സുലേറ്റിലും കോണ്‍സുല്‍ ജനറലുടെ വീട്ടിലും നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കോണ്‍സുലേറ്റിനകത്തെ ചില വസ്തുക്കളില്‍ പെയിന്റടിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും തുര്‍ക്കി പ്രസിഡണ്ട് പറഞ്ഞിരുന്നു. സുപ്രധാന വിവിരങ്ങള്‍ ലഭിച്ചതായി ചില മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

തുര്‍ക്കി സംഘം എത്തുന്നതിന് മുന്നോടിയായി സൗദി സംഘം കോണ്‍സുലേറ്റില്‍ പ്രവേശിച്ച് പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. നേരത്തെ സൗദിക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തിയ അമേരിക്കന്‍ പ്രസിഡണ്ട് നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. പരിശോധന തീര്‍ന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് തുര്‍ക്കിയും സൗദിയും. വിഷയത്തില്‍ സൗദി ആഭ്യന്തര അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

Related Tags :
Similar Posts