< Back
International Old
ഖശോഗിയുടെ കൊലപാതകം; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിശദീകരിക്കുമെന്ന് ഉര്‍ദുഗാന്‍
International Old

ഖശോഗിയുടെ കൊലപാതകം; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിശദീകരിക്കുമെന്ന് ഉര്‍ദുഗാന്‍

Web Desk
|
22 Oct 2018 7:13 AM IST

സൌദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ കരുതലോടെയായിരുന്നു തുടക്കം മുതല്‍ തുര്‍ക്കിയുടെ അന്വേഷണം.

തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വെച്ച് ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത് സംബന്ധിച്ച് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചൊവ്വാഴ്ച വിശദീകരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ്. എന്താണ് സംഭവിച്ചതെന്ന കഥ പാര്‍ട്ടി യോഗത്തില്‍ ഉര്‍ദുഗാന്‍ വിശദീകരിക്കും.

സൌദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ കരുതലോടെയായിരുന്നു തുടക്കം മുതല്‍ തുര്‍ക്കിയുടെ അന്വേഷണം. ലോക ശ്രദ്ധ നേടിയ കൊലപാതകം. ഒപ്പം ചെറിയൊരു പ്രസ്താവന പോലും നയതന്ത്ര പ്രയാസങ്ങള്‍ ഉണ്ടാക്കും. ഇതിനാല്‍ ഇതു വരെ അന്വേഷണം സംബന്ധിച്ച് ഒന്നും പുറത്ത് വിട്ടിട്ടില്ല തുര്‍ക്കി. മുന്‍ധാരണയില്ലാതെ കേസ് തുര്‍ക്കി കൈകാര്യം ചെയ്ത രീതിയെ സൌദി രാജാവ് പോലും അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഇനി ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചൊവ്വാഴ്ച പുറത്ത് വിടും .ചുരുളഴിയാത്ത കഥ ഉര്‍ദുഗാന്‍ പറയുന്നത് കേള്‍ക്കാന്‍ കാത്തിരിപ്പാണ് ലോക മാധ്യമങ്ങള്‍.

Similar Posts