< Back
International Old

International Old
ഖശോഗിയെ വധിച്ചത് ശ്വാസം മുട്ടിച്ചെന്ന് റോയിട്ടേഴ്സ്
|22 Oct 2018 1:37 PM IST
ഖശോഗി കോണ്‍സുലേറ്റില്‍ നിന്നും പുറത്ത് പോയെന്ന് വരുത്താന്‍ ഖശോഗിയുടെ വസ്ത്രവും ഐവാച്ചും കണ്ണടയും ധരിച്ച് മുത്റബ് കോണ്‍സുലേറ്റിന്റെ പുറക് വശത്തൂടെ പുറത്ത് പോയി.
മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖശോഗിയെ വധിച്ചത് ശ്വാസംമുട്ടിച്ചാണെന്ന് സൌദി അറേബ്യയെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മൃതദേഹം കാര്‍പ്പറ്റില്‍ പൊതിഞ്ഞ ശേഷം നശിപ്പിക്കാനായി പുറത്തൊരാളെ ഏല്‍പ്പിച്ചെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളതെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മികച്ച തിരക്കഥയൊരുക്കിയാണ് പ്രത്യേക സംഘം സര്‍ക്കാറിനെ കബളിപ്പിച്ചതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
സൌദിയിലെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റോയിട്ടേഴ്സ് വാര്‍ത്ത. അറബ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.