< Back
International Old

International Old
ഖശോഗിയുടെ കൊലപാതകം; സൗദി പൂര്‍ണ പരാജയമെന്ന് ട്രംപ്
|24 Oct 2018 8:22 AM IST
ജമാല്‍ ഖശോഗിയുടെ കൊലപാതകം ആസൂത്രിതമാണെന്ന തുര്‍ക്കി പ്രസിഡന്റിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം.
മാധ്യമപ്രവർത്തകൻ ഖശോഗിയുടെ കൊലപാതകത്തിലും തുടർന്നുണ്ടായ നടപടിക്രമങ്ങളിലും സൌദി അറേബ്യ പൂർണ പരാജയമായിരുന്നുവെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ജമാല്‍ ഖശോഗിയുടെ കൊലപാതകം ആസൂത്രിതമാണെന്ന തുര്‍ക്കി പ്രസിഡന്റിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം.
ഇത്തരമൊരു പ്രവൃത്തിയെക്കുറിച്ച് സൌദി ചിന്തിക്കുക പോലും ചെയ്യരുതായിരുന്നു. സൌദി രാജാവുമായും കിരീടാവകാശിയുമായും സംസാരിച്ചപ്പോൾ അവർക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നാണ് പറഞ്ഞത്. അമേരിക്കയുടെ പ്രതിനിധികൾ സൌദിയിലും തുർക്കിയിലും ഉണ്ട്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം അവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി.