International Old
സ്ത്രീകള്‍ സംസാരിച്ചു നില്‍ക്കെ റോഡ് തകര്‍ന്ന് താഴോട്ട്, കൂടെ സ്ത്രീകളും: ഞെട്ടിക്കുന്ന വീഡിയോ
International Old

സ്ത്രീകള്‍ സംസാരിച്ചു നില്‍ക്കെ റോഡ് തകര്‍ന്ന് താഴോട്ട്, കൂടെ സ്ത്രീകളും: ഞെട്ടിക്കുന്ന വീഡിയോ

Web Desk
|
26 Oct 2018 12:00 PM IST

റോഡിലൂടെ പതിയെ സംസാരിച്ച് വരികയായിരുന്ന രണ്ട് സ്ത്രീകള്‍ റോഡരികില്‍ നിന്നതിനിടെ റോഡ് അടര്‍ന്ന് വീണ് അപ്രത്യക്ഷമാവുകയായിരുന്നു.

റോഡില്‍ വെച്ച് കണ്ട് പരസ്പരം സംസാരിച്ച് നില്‍ക്കെ റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട് അതിലേക്ക് വീണ് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. റോഡ് തകര്‍ന്ന് പെട്ടെന്ന് ഒരു കുഴി രൂപപ്പെടുകയായിരുന്നു.

തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ പ്രവിശ്യയായ ഡിയര്‍ബാക്കിറിലാണ് അപകടം നടന്നത്. റോഡിലൂടെ പതിയെ സംസാരിച്ച് വരികയായിരുന്ന രണ്ട് സ്ത്രീകള്‍ റോഡരികില്‍ നിന്നതിനിടെ റോഡ് അടര്‍ന്ന് വീണ് അപ്രത്യക്ഷമാവുകയായിരുന്നു.

കണ്ടു നിന്നവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പൊളിഞ്ഞ് വീണ ഗര്‍ത്തത്തിലെ സ്ളാബുകള്‍ക്കും പൊടിപടലങ്ങള്‍ക്കുമിടയില്‍ നിന്ന് അവരെ പുറത്തെടുക്കുകയായിരുന്നു. ഏറെ പാടുപെട്ടാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തില്‍പ്പെട്ട സൂസന്‍ കുഡേ ബാലിക്, ഒസ്‌ലെം ഡുയ്മാസ് എന്നീ സ്ത്രീകളില്‍ ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ നഴ്സുമാണ്.

Similar Posts