< Back
International Old
മൈക്കിള്‍ ഡി. ഹിഗ്ഗിന്‍സ് വീണ്ടും ഐറിഷ് പ്രസിഡന്റ്
International Old

മൈക്കിള്‍ ഡി. ഹിഗ്ഗിന്‍സ് വീണ്ടും ഐറിഷ് പ്രസിഡന്റ്

Web Desk
|
29 Oct 2018 8:34 AM IST

ഇത് രണ്ടാം തവണയാണ് ഹിഗ്ഗിന്‍സ് പ്രസിഡന്റാകുന്നത്. ശക്തമായ ഭൂരിപക്ഷത്തോടെയാണ് ഹിഗ്ഗിന്‍സിന്റെ ജയം

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൈക്കിള്‍ ഡി. ഹിഗ്ഗിന്‍സ് വിജയിച്ചു, രണ്ടാം തവണയാണ് ഹിഗ്ഗിന്‍സ് പ്രസിഡന്റ് ആകുന്നത്. 56 ശതമാനം വോട്ടുകള്‍ നേടിയാണ് ഹിഗ്ഗിന്‍സിന്റെ വിജയം.

ആകെയുള്ള വോട്ടര്‍മാരില്‍ 45 ശതമാനം പേരാണ് ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടപ്പില്‍ വോട്ട് ചെയ്തത്. 56 ശതമാനം വോട്ടുകള്‍ നേടിയ മൈക്കിള്‍ ഡി. ഹിഗ്ഗിന്‍സ് ആണ് വി‍ജയിച്ചത്. 822,566 വോട്ടുകള്‍ നേടിയാണ് ഹിഗ്ഗിന്‍സിന്റെ വിജയം. ഇത് രണ്ടാം തവണയാണ് ഹിഗ്ഗിന്‍സ് പ്രസിഡന്റാകുന്നത്.

ഫൈന്‍ ഗെയ്ല്‍, ഫിയാന ഫെയ്ല്‍, ലേബര്‍ പാര്‍ട്ടി എന്നിവരുടെ പിന്തുണ ഹിഗ്ഗിന്‍സിനു ലഭിച്ചിരുന്നു. വ്യവസായി കൂടിയായ സ്വതന്ത്ര സ്ഥാനാര്‍ഥി പീറ്റര്‍ കേസ് ആണ് രണ്ടാം സ്ഥാനത്ത്. 342,727 വോട്ടാണ് പീറ്റര്‍ നേടിയത്. മറ്റ് നാല് സ്ഥാനാര്‍ത്തികളുടെ വോട്ട് ശതമാനം രണ്ടക്കം കടന്നില്ല. ശക്തമായ ഭൂരിപക്ഷത്തോടെയാണ് ഹിഗ്ഗിന്‍സിന്റെ ജയം.

Similar Posts